voting

തിരുവനന്തപുരം: കേരളത്തിലെ 20 മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. മികച്ച പോളിംഗുകളാണ് നടന്നുവരുന്നത്. സ്ഥാനാർത്ഥികളിൽ ഭൂരിഭാഗം പേരും രാവിലെ തന്നെ വിവിധ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും അവരവരുടെ മണ്ഡലങ്ങളിലെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

അഭിനയത്തിരക്കുകൾക്കിടയിലും നിരവധി സിനിമാതാരങ്ങളും ആദ്യമണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമാതാരവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

actor

ആലപ്പുഴയിൽ ജില്ലാ കളക്ടറുടെ വസതിക്ക് സമീപമുളള പോളിംഗ് ബൂത്തിലാണ് നടൻ ഫഹദ് ഫാസിൽ വോട്ട് ചെയ്യാനായി എത്തിയത്. കൊച്ചിയിൽ നിന്ന് നേരിട്ടാണ് അദ്ദേഹം ഇവിടെയെത്തിയത്. പിതാവും സംവിധായകനുമായ ഫാസിലിനൊപ്പമാണ് ഫഹദ് വോട്ട് ചെയ്യാനെത്തിയത്. ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയക്ക് എറാണാകുളത്താണ് വോട്ട്.

krishna-kumar

കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറും കുടുംബവും തിരുവനന്തപുരത്തെ പോളിംഗ് ബൂത്തിൽ രാവിലെയോടെയെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

k-umesh

എറണാകുളം എസ് ആർ വി സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ ക്യൂ നിൽക്കുന്ന ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്.

sasi-tharoor

ഡോ.ശശി തരൂരും, സി.പി ജോണും വോട്ട് രേഖപ്പെടുത്താൻ കോട്ടൺഹിൽ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയപ്പോൾ.

bride

കല്യാണദിവസം അണിഞ്ഞൊരുങ്ങി നവവധു ആദ്യം എത്തിയത് വോട്ടിംഗ് ബൂത്തിലേക്ക്. പുത്തൂർവട്ടം എ.എം.എൽ.പി സ്കൂളിൽ വോട്ട് ചെയ്തിറങ്ങിയ ശ്രീലക്ഷ്മി.

thushar-vellappally

കോട്ടയം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ആലപ്പുഴ കണിച്ചുകുളങ്ങര VHSS ഏഴാം നമ്പർ ബൂത്ത് ആലപ്പുഴ ബുത്തിൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നു.