സാമൂഹിക ആക്ഷേപ ഹാസ്യത്തിൽ സിജു വിത്സന്റെ പഞ്ചവത്സര പദ്ധതി

കലമ്പേരി എന്ന ഗ്രാമവും കലമ്പാസുരനും. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥപറയുന്ന സിജു വിത്സൺ നായകനായി പി. ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സ പദ്ധതി പ്രേക്ഷക മനം കീഴടക്കുന്നു. കലമ്പേരിക്കാരുടെ ജീവിതവും കഥാപാത്രങ്ങളും പ്രേക്ഷകർക്ക് എറെ പരിചിതമായി തോന്നുന്നു. ലോക് സഭ വോട്ടെടുപ്പ് ദിവസം തന്നെ റിലീസ് ചെയ്യേണ്ട സിനിമ എന്ന് പഞ്ചവത്സര പദ്ധതി ഒാർമ്മപ്പെടുത്തുന്നു.കലമ്പേരിയിൽ അക്ഷയ സെന്റർ നടത്തുന്ന സനോജ് എന്ന ചെറുപ്പക്കാരന്റെ വേഷമാണ് സിജുവിന്. കഥാപാത്രമായി സിജുവിന് പൂർണമായി മാറാൻ സാധിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം സിജു നായക വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ്. പി. പി. കുഞ്ഞിക്കൃഷ്ണൻ ആണ് കൈടയി വാങ്ങുന്ന മറ്റൊരു താരം. ന്നാ, താൻ കേസ് കൊട് എന്ന ചിത്രത്തിനുശേഷം പി. പി. കുഞ്ഞിക്കൃഷ്ണൻ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലുന്ന കാഴ്ചയാണ്. പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയായി തിളങ്ങുക തന്നെ ചെയ്തു. നാഗരിക ജീവിതം സ്വപ്നം കാണുന്ന പെൺകുട്ടികളുടെ പ്രതിനിധിയാണ് കൃഷ്ണേന്ദു വിന്റെ ഷൈനി . നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയ താരങ്ങളെല്ലാം കഥാപാത്രത്തോട് നീതി പുലർത്തി. പ്രേക്ഷകനെ കലമ്പേരിയിലേക്ക് കൂട്ടു കൊണ്ടു പോകുന്നതിൽ തിരക്കഥാകൃത്ത് സജീവ് പാഴൂർ വിജയിച്ചു. ഛായാഗ്രാഹകൻ ആൽബി നല്ല കാഴ്ചകൾ തന്നെ ഒരുക്കി. റഫീഖ് അഹമ്മദിന്റെയും ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെയും പാട്ടുകൾ മനോഹാരിത പകർന്നു. ഷാൻ റഹ്മാന്റെ സംഗീതവും.കിരൺ ദാസിന്റെ ചിത്രസംയോജനം കിറുകൃത്യം. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിച്ച പഞ്ചവത്സ പദ്ധതിയെ പൂർണമായും എന്റർടെയ്നർ എന്ന് വിളിക്കാം.