തിരുവനന്തപുരം ജില്ലയിലെ കരേറ്റ് നിന്ന് കല്ലറയ്‌ക്ക് പോകുന്ന വഴി കുറ്റിമൂട് എന്ന സ്ഥലത്തുള്ള ഒരു റബ്ബർ തോട്ടത്തിൽ വലിയ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവ സുരേഷിനെ വിളിച്ചത്. വാവ സ്ഥലത്തെതി. നല്ല മനോഹരമായ സ്ഥലം.

റബ്ബർ തോട്ടത്തിൽ മുഴുവൻ കരിയില മൂടി കിടക്കുന്നു, കരിയിലകൾക്ക് അടിയിൽ ആണ് പെരുമ്പാമ്പ്, സ്ഥലത്ത് എത്തിയ വാവ പാമ്പിനെ കണ്ടു. പന്നി ധാരാളമുള്ള സ്ഥലമാണ്. കരിയിലകൾക്ക് അടിയിൽ ഇരുന്ന പെരുമ്പാമ്പിനെ കാണുക തന്നെ പ്രയാസം...
തുടർന്ന് വാവ അവിടത്തെ കരിയിലകൾ മാറ്റി. ഉടൻ മുന്നിലെത്തിയത് ആര് കണ്ടാലും പേടിക്കുന്ന കൂറ്റൻ പെരുമ്പാമ്പ്. പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടാൽ തന്നെ ആളുകൾക്ക് പേടിയാകും, കാണുക കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...