man

ഒരാളെ പോലെ ഏഴ് പേരുണ്ടായിരിക്കുമെന്ന് മിക്കവരും സംസാരത്തിനിടയിൽ പറയുന്നത് കേട്ടവരായിരിക്കും നമ്മൾ. എന്നാൽ അതിൽ എത്രമാത്രം സത്യം ഉണ്ടായിരിക്കുമെന്നും അറിയില്ല. ഒരാളെ പോലെയാകാൻ മ​റ്റൊരാൾക്ക് സാധിക്കുമോ. ചിലപ്പോൾ സ്ഥിരം കാണുന്നവർക്ക് പരസ്പരം വസ്ത്രധാരണവും സ്വഭാവവും ഭാവങ്ങളുമെല്ലാം അനുകരിക്കാൻ സാധിക്കും.

എന്നാൽ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ടുപേർ ഒരു പോലെയാകുമ്പോൾ അതിൽ കുറച്ച് കൗതുകവും അത്ഭുതവും ഉണ്ടാകും. അത്തരത്തിൽ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഒരു യുവാവ് ഇതുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ കുറിച്ച കാര്യം കേട്ട് എല്ലാവരും അമ്പരന്നിരിക്കുകയാണ്.

ആറ് വർഷമായി ഓൺലൈൻ വഴി സൗഹൃദത്തിലായ കാമുകി തന്റെ മരിച്ചുപോയ സഹോദരിയെ പോലെയാണെന്നാണ് യുവാവ് പറയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപാണ് യുവാവിന്റെ സഹോദരി ഒരു കാറപകടത്തിൽ മരിച്ചത്. മാത്രമല്ല തന്റെ സഹോദരിയുടെയും കാമുകിയുടെയും പേര് ഒന്നാണെന്നും യുവാവ് പറയുന്നു. റെഡി​റ്റ് എന്ന സോഷ്യൽമീഡിയയിലാണ് യുവാവ് അനുഭവം പങ്കുവച്ചിരിക്കുന്നത്.

'തന്റെ ഇരട്ട സഹോദരി കഴിഞ്ഞ ഡിസംബറിലാണ് മരണപ്പെട്ടത്. അവളുടെ വേർപാട് താങ്ങുന്നതിലും അപ്പുറമായിരുന്നു. സഹോദരി എനിക്കെല്ലാമായിരുന്നു. അവൾ എനിക്ക് അമ്മയെപോലെയും കൂട്ടുകാരിയും മകളുമായിരുന്നു. അവൾ മരിച്ചതോടെ ഞാൻ സുഹൃത്തുക്കളിൽ നിന്നും അകലാൻ ആരംഭിച്ചു.കടുത്ത ഒ​റ്റപ്പെടലാണ് അനുഭവിച്ചത്.

ഇതിനിടയിൽ ഞാനും കാമുകിയും ഒരുപാട് അടുത്തു. ഞങ്ങൾ ഡേ​റ്റിംഗിലായി. ജനുവരിയിൽ കോളേജിൽ വച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടത്. അവളെ കണ്ടതോടെ ഞാൻ അതിശയിച്ചുപോയി. മരിച്ചുപോയ തന്റെ സഹാേദരി ജീവനോടെ വന്നുനിൽക്കുന്നത് പോലെയുണ്ടായിരുന്നു. കാമുകി കാഴ്ചയിൽ മാത്രമല്ല സഹോദരിയെ പോലെയുണ്ടായിരുന്നത്. ഇരുവരുടെയും ശബ്ദവും വസ്ത്രധാരണവും സ്വഭാവവും ഒരുപോലെയായിരുന്നു.

കാമുകിയോട് വിവരം തുറന്നുപറയാൻ ഭയമായിരുന്നു.ഞാൻ എന്ത് ചെയ്യും. അവളെ നഷ്ടപ്പെടുത്താൻ സാധിക്കില്ല. എനിക്കിനിയും ഡേ​റ്റിംഗ് ചെയ്യാൻ താൽപര്യമുണ്ട്. സഹോദരിയോടൊപ്പം ജീവിച്ച പോലെ അവളുമായി ജീവിക്കാനും ആഗ്രഹിക്കുന്നു'- യുവാവ് പറഞ്ഞു.ഇതോടെ യുവാവിന് പലതരതരത്തിലുളള അഭിപ്രായങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. നിങ്ങൾ ചിന്തിക്കുന്നത് തെ​റ്റാണ്. ഇതെല്ലാം തോന്നലാണെന്ന് ഒരു ഉപയോക്താവ് പ്രതികരിച്ചു. മറ്റൊരാൾ പറഞ്ഞത് യുവാവിനോട് മാനസികാരോഗ്യ വിദഗ്ദ്ധനെ കാണാനാണ്.