
തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ എട്ട് മണിക്കൂറുകളായി തുടരുന്ന തിരഞ്ഞെടുപ്പിൽ ഇതുവരെ 52.67 ശതമാനം പോളിംഗാണ് ആകെ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂരിലാണ് (54.96%). ആലപ്പുഴ(54.78), ചാലക്കുടി(54.41%), കാസർകോട്(54.10%) എന്നീ ജീല്ലകളിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് പൊന്നാനിയിലാണ് (47.59%).
തിരുവനന്തപുരം-50.49%
ആറ്റിങ്ങൽ-53.21%
കൊല്ലം-50.85%
പത്തനംതിട്ട-50.21%
മാവേലിക്കര-50.82%
ആലപ്പുഴ-54.78%
കോട്ടയം-51.16%
ഇടുക്കി-50.92%
എറണാകുളം-51.24%
ചാലക്കുടി-54.41%
തൃശൂർ-53.40%
പാലക്കാട്-54.24%
ആലത്തൂർ-53.06%
പൊന്നാനി-47.59%
മലപ്പുറം-50.95%
കോഴിക്കോട്-52.48%
വയനാട്-53.87%
വടകര-52.30%
കണ്ണൂർ-54.96%
കാസർഗോഡ്-54.10%