
ഇടുക്കി : ഇരട്ട വോട്ട് ചെയ്യാനെത്തിയ ആളെ കൈയോടെ പൊക്കി പോളിംഗ് ഉദ്യോഗസ്ഥർ. ഇടുക്കി കുമ്പപ്പാറയിലാണ് ഇരട്ടവോട്ട് പിടികൂടിയത്. പതിനാറാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞത്.
കഴിഞ്ഞ 19ന് തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇന്ന് ഇടുക്കിയിലും വോട്ട് ചെയ്യാനെത്തുകയായിരുന്നു ഇയാൾ എന്നാണ് വിവരം. എന്നാാൽ വോട്ട് ചെയ്യുമ്പോൾ വിരലിൽ പതിപ്പിക്കുന്ന മഷി പൂർണമായി മാഞ്ഞു പോകാത്തതിനാൽ ഉദ്യോഗസ്ഥർ കൈയോടെ പൊക്കുകയായിരുന്നു. അതേസമയം ഇയാൾക്കെതിരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല,.
ഇടുക്കിയിൽ രാവിലെയും സമാനമായ രീതിയിൽ തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ട് ചെയ്യാനെത്തിയ ആളെ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ചെമ്മണ്ണാർ സെന്റ് സേവ്യേഴ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ 57-ാം നമ്പർ ബൂത്തിലെത്തിയ സ്ത്രീയെ ആണ് ഉദ്യോഗസ്ഥർ പിടികൂടിയത്.
അതേസമയം സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിൽ പോളിംഗ് അവസാനിച്ചപ്പോൾ 69.04 ആണ് വോട്ടിംഗ് ശതമാനം. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ കണ്ണൂരിൽ പോളിംഗ് 70 കടന്നു. 73.64 ശതമാനമാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. 63.84