election

തിരുവനന്തപുരം: രാജ്യത്തെ രണ്ടാംഘട്ട പൊതുതിരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനിച്ചു. കഴിഞ്ഞ തവണത്തേതിലും മന്ദഗതിയിലാണ് ഇത്തവണ കേരളത്തിലെ പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ കണ്ണൂരിൽ ആറ് മണിവരെ 73.80 ശതമാനം പോളിംഗ് നടന്നു. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ് 63.05. മാവേലിക്കര, കോട്ടയം മണ്ഡലങ്ങളിൽ 65.29 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും രാവിലെ വോട്ടിംഗ് മെഷീൻ പണിമുടക്കി. യന്ത്ര തകരാറും മതിയായ ജീവനക്കാരില്ലാത്തതിലും കോൺഗ്രസ് പ്രതിഷേധം അറിയിച്ചു, ആറ് മണി വരെ ക്യൂവിൽ നിന്നവർക്കെല്ലാം ടോക്കൺ നൽകി. വടകരയിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. 2019ൽ 77.84 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ്.

മണ്ഡലങ്ങൾ

തിരുവനന്തപുരം 65.68
ആറ്റിങ്ങൽ 68.84
കൊല്ലം 66.87
പത്തനംതിട്ട 63.05
മാവേലിക്കര 65.29
ആലപ്പുഴ 72.84
കോട്ടയം 65.29
ഇടുക്കി 65.88
എറണാകുളം 67.00
ചാലക്കുടി 70.68
തൃശൂർ 70.59
പാലക്കാട് 71.25
ആലത്തൂർ 70.88
പൊന്നാനി 65.62
മലപ്പുറം 69.61
കോഴിക്കോട് 71.25
വയനാട് 71.69
വടകര 71.27
കണ്ണൂർ 73.80
കാസർകോട് 72.52

ഇത്തവണ തിരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിൽ ഏഴുപേർ കുഴഞ്ഞുവീണ് മരിച്ചു.പാലക്കാട് ജില്ലയിൽ മാത്രം മൂന്നുപേർ മരിച്ചു. കള്ളവോട്ട് പരാതിയും നിരവധിയുണ്ടായി. 12 പരാതികളാണ് സംസ്ഥാനത്താകമാനം ഉണ്ടായത്. ഇതിൽ ഏഴും പത്തനംതിട്ടയിലാണ്.