d

ന്യൂ​ഡ​ൽ​ഹി​ ​:​ ഭ​ർ​ത്താ​വ് ​കൈ​ക്ക​ലാ​ക്കി​യ​ 89​ ​പ​വ​ൻ​ ​തി​രി​കെ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മ​ല​യാ​ളി​യാ​യ​ 50​കാ​രി​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി. സ്ത്രീധനം ഭാര്യയുടേത് മാത്രമാണെന്നും ഭർത്താവിന് അതിൽ യാതൊരു അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവ് 25 ലക്ഷം രൂപ നൽകാനും സുപ്രീംകോടതി ഉത്തരവിട്ടു.

സ്ത്രീധനം ഭാര്യയുടെ മാത്രം സ്വത്താണ്. ബുദ്ധമുട്ടുള്ളപ്പോൾ ഭർത്താവിന് ഉത് ഉപയോഗിക്കാം. അത് തിരികെ നൽകാനും അല്ലെങ്കിൽ തുല്യതുക നൽകാനും ഭർത്താവിന് ധാർമ്മികമായി ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ മേത്തയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. 1997ലെ രശ്മി കുമാർ കേസിലും സുപ്രീംകോടതി സമാന ഉത്തരവ് നൽകിയിരുന്നു.

2003​ലി​നാ​യി​രു​ന്നു​ ​ക​ക്ഷി​ക​ളു​ടെ​ ​വി​വാ​ഹം.​ 89​ ​പ​വ​നും​ ​ര​ണ്ടു​ല​ക്ഷം​ ​രൂ​പ​യു​മാ​ണ് ​സ്ത്രീ​ധ​നം​ ​ന​ൽ​കി​യ​ത്.​ ​സു​ര​ക്ഷി​ത​മാ​യി​ ​വ​‌​യ്‌​ക്കാ​നെ​ന്ന് ​പ​റ​ഞ്ഞ് ​ആ​ദ്യ​രാ​ത്രി​യി​ൽ​ ​ത​ന്നെ​ ​മു​ഴു​വ​ൻ​ ​ആ​ഭ​ര​ണ​വും​ ​ഭ​ർ​ത്താ​വ് ​ വാങ്ങി ​സ്വ​ന്തം​ ​വീ​ട്ടു​കാ​രെ​ ​ഏ​ൽ​പ്പി​ച്ചു.​ ​വി​വാ​ഹ​ത്തി​ന് ​മു​ൻ​പു​ള്ള​ ​ബാ​ദ്ധ്യ​ത​ക​ൾ​ ​തീ​ർ​ക്കാ​ൻ​ ​ഇ​വ​ ​മു​ഴു​വ​നും​ ​അ​ന്യാ​ധീ​ന​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ​പ​രാ​തി.​ ​സ്വ​ർ​ണ​വും​ ​പ​ണ​വും​ ​തി​രി​കെ​ ​ചോ​ദി​ച്ച് 2009​ൽ​ ​കു​ടും​ബ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ 89​ ​പ​വ​ന് ​പ​ക​ര​മാ​യി​ 8,90,000​ ​രൂ​പ​യും​ ​ര​ണ്ടു​ല​ക്ഷം​ ​രൂ​പ​ ​ആ​റു​ശ​ത​മാ​നം​ ​പ​ലി​ശ​യോ​ടെ​യും​ ​തി​രി​ച്ചു​കൊ​ടു​ക്കാ​ൻ​ ​കു​ടും​ബ​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടു.​ ​

വി​വാ​ഹ​മോ​ച​ന​വും​ ​അ​നു​വ​ദി​ച്ചു.​ 2011​ലാ​യി​രു​ന്നു​ ​വി​ധി.​ ​ഇ​തി​നെ​തി​രെ​ ​ഭ​ർ​ത്താ​വ് ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​വി​വാ​ഹ​മോ​ച​ന​ത്തെ​ ​എ​തി​ർ​ത്തി​ല്ല.​ ​സ്ത്രീ​ധ​നം​ ​തി​രി​കെ​ ​കൊ​ടു​ക്ക​ണ​മെ​ന്ന​ ​ഉ​ത്ത​ര​വി​നെ​യാ​ണ് ​ചോ​ദ്യം​ ​ചെ​യ്ത​ത്. ര​ണ്ടു​ല​ക്ഷം​ ​പ​ലി​ശ​ ​സ​ഹി​തം​ ​തി​രി​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന​ ​കീ​ഴ്ക്കോ​ട​തി​ ​ഉ​ത്ത​ര​വ് ​ഹൈ​ക്കോ​ട​തി​ ​ശ​രി​വ​ച്ചെ​ങ്കി​ലും,​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​പ്ര​തി​കൂ​ല​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ചു.​ ​സ്വ​ർ​ണം​ ​ഭ​ർ​ത്താ​വ് ​ഊ​രി​വാ​ങ്ങി​യ​തി​ന് ​തെ​ളി​വി​ല്ലെ​ന്നാ​യി​രു​ന്നു​ ​ക​ണ്ടെ​ത്ത​ൽ.​ ​ഇ​തി​നെ​തി​രെ​യാ​ണ് ​ഭാ​ര്യ​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.​ ​