
സ്വന്തം ലൈംഗിക താത്പര്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഗായിക ബില്ലി ഐലിഷ്. കണ്ണാടിക്ക് മുന്നിൽ സ്വന്തം ശരീരം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നതായി ബില്ലി ഐലിഷ് റോളിംഗ് സ്റ്റോണിന്റെ കവർ സ്റ്റോറിയിൽ പറഞ്ഞു. ഒരു കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്യാൻ ഇഷ്ടമാണെന്നും ഗായിക കൂട്ടിച്ചേർത്തു.
എന്റെ ശരീരം ഹോട്ടായത് കൊണ്ടാണത്. എന്നോടും എന്റെ ശരീരത്തോടും അടുപ്പവും പ്രണയവും തോന്നിപ്പിക്കും. മുൻപൊരിക്കലും തോന്നാത്ത തരത്തിലുള്ള ഇഷ്ടമാണ് എന്റെ ശരീരത്തോട് തോന്നുന്നത്. മങ്ങിയ പ്രകാശത്തിൽ പ്രത്യേക വസ്ത്രത്തിലോ പ്രത്യേക രീതിയിലോ എന്നെത്തെന്ന നോക്കിക്കൊണ്ടിരിക്കുന്നതിൽ ഞാൻ പ്രത്യേക സുഖം കണ്ടെത്തുന്നു. ഇത് എന്നെത്തന്നെ സ്നേഹിക്കാനും സ്വയം അംഗീകരിക്കാനും വളരെയധികം സഹായിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
തനിക്ക് സ്ത്രീകളോടാണ് കൂടുതൽ ഇഷ്ടമെന്നും ബില്ലി പറയുന്നു. എന്റെ ജീവിതകാലം മുഴുവൻ ഞാൻ പെൺകുട്ടികളുമായി പ്രണയത്തിലായിരുന്നു. പക്ഷേ എനിക്കത് മനസിലാക്കാനായില്ല. കഴിഞ്ഞ വർഷമാണ് സ്ത്രീകളെയാണ് എനിക്ക് വേണ്ടത് എന്ന് മനസിലായത്- ബില്ലി പറയുന്നു. 22കാരിയായ ബില്ലി ഓസ്കാർ പുരസ്കാര ജേതാവാണ്,