pic

വാഷിംഗ്ടൺ: യു.എസിലെ പ്രിൻസ്ടൺ സർവകലാശാലയിൽ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി അറസ്റ്റിൽ. കോയമ്പത്തൂരിൽ ജനിച്ച് കൊളംബസിൽ വളർന്ന അചിൻത്യ ശിവലിംഗമാണ് അറസ്റ്റിലായത്. അചിൻത്യയെ ക്യാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. മറ്റൊരു വിദ്യാർത്ഥിക്കെതിരെയും സമാന നടപടി സ്വീകരിച്ചു.

അതേ സമയം, ഗാസ യുദ്ധത്തിനെതിരെ യു.എസ് സർവകലാശാലകളിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. ഇസ്രയേലി ബന്ധമുള്ള കമ്പനികളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് കാട്ടി കഴിഞ്ഞയാഴ്ച കൊളംബിയ സർവകലാശാലയിൽ ആരംഭിച്ച പ്രക്ഷോഭം ന്യൂയോർക്ക്, യേൽ, സതേൺ കാലിഫോർണിയ, ടെക്സസ് തുടങ്ങി യു.എസിലെ 20ലേറെ സർവകലാശാലകളിലേക്ക് പടരുകയായിരുന്നു. നൂറുകണക്കിന് വിദ്യാർത്ഥികൾ അറസ്റ്റിലായി.