sandra-thomas

ബന്ധുവിന്റെ മാമ്മോദീസ കൂടാൻ പള്ളിയിൽ പോയപ്പോൾ നടന്ന അനുഭവം പങ്കുവച്ച് നടി സാന്ദ്ര തോമസ്. പള്ളിയിലെ അച്ഛൻ നൽകിയ നിർദേശങ്ങളെ കുറിച്ചാണ് സാന്ദ്രയുടെ കുറിപ്പ്. ഈ നാടിനിത്‌ എന്തു പറ്റി എന്ന തലക്കെട്ടോടെയാണ് നിർമ്മാതാവ് കൂടിയായ സാന്ദ്ര അനുഭവം പങ്കുവച്ചത്.

''ഈ നാടിനിത്‌ എന്തു പറ്റി

ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാൻ ഒരു പള്ളിയിൽ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിർദ്ദേശങ്ങളുമായി പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞു....

1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല.

2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാൻ പാടില്ല.

3. അഥവാ കുളിപ്പിക്കണമെങ്കിൽ ഒരു പാത്രത്തിൽ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം.

4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയിൽ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കൻ പാടില്ല .

5. ജീവിതകാലം മുഴുവൻ സഭയിൽ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം.

സ്തോത്രം ഹല്ലേലുയ്യ ! സഭയും മതവും നീണാൾ വാഴട്ടെ''

ഈ നാടിനിത്‌ എന്തു പറ്റി 🙄 ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാൻ ഒരു പള്ളിയിൽ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ...

Posted by Sandra Thomas on Friday 26 April 2024