കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജി. കോളേജിൽ സൗജന്യ എൻട്രൻസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിദഗ്ദ്ധരായ അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് പരിശീലനം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മുതൽ കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ ഓൺലൈനായാണ് നടത്തുന്നത്. പരിശീലനത്തിനൊപ്പം വിദഗ്ദ്ധരുടെ നേതൃത്വത്തിൽ എൻജിനിയറിംഗ് മോക്ക് എൻട്രൻസ് പരീക്ഷ അഞ്ചുപ്രാവശ്യം ഓൺലൈനായി എഴുതാനുള്ള പരിശീലനവും നൽകും. മോക്ക് എൻട്രൻസ് പരീക്ഷയിൽ ഉന്നതമാർക്ക് നേടുന്ന അൻപത് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും പൈതൺ, റോബോട്ടിക്സ്, ഇലക്ട്രിക് ബൈക്ക് ഡിസൈൻ എന്നിവയിൽ സൗജന്യ ക്രാഷ് കോഴ്‌സുകളും നൽകും. വെബ് സൈറ്റ്: https://ukfcet.ac.in/keam.php. ഫോൺ: 9995507321, 8893009997.