
നമ്മുടെ ജീവിതത്തിലെ വിലപ്പെട്ട സാധനങ്ങളിൽ ഒന്നാണ് താക്കോൽ. അതിനാൽ തന്നെ ഇവ എങ്ങനെയാണ് വീടിനുളളിൽ സൂക്ഷിക്കേണ്ടതെന്ന കാര്യത്തിലും ചില വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവ ശ്രദ്ധിക്കാതെ പോയാൽ വീടിനുളളിൽ എപ്പോഴും നെഗറ്റീവ് എനർജിയും അതിലൂടെ സാമ്പത്തികനഷ്ടവും കുടുംബകലഹവും നിരന്തരമായി ഉണ്ടാകുമെന്നാണ് വിശ്വാസം.
കൃത്യമായി ഏത് ദിശയിലാണ് താക്കോലുകൾ സൂക്ഷിക്കേണ്ടത്, എങ്ങനെയാണ് സൂക്ഷിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഇനിമുതലെങ്കിലും ശ്രദ്ധിച്ച് തുടങ്ങിയാൽ നിങ്ങളുടെ വീടിനുളളിലെ ഐശ്വര്യം വർദ്ധിക്കും. വീടിന്റെ മാത്രം താക്കോലല്ല നാം നിത്യജീവിതത്തിൽ ഉപയോഗിക്കാറുളളത്. അലമാരയുടെ താക്കോൽ, വാഹനത്തിന്റെ താക്കോൽ, സ്ഥാപനങ്ങളുടെ താക്കോൽ തുടങ്ങിയവയും നാം സൂക്ഷിക്കാറുണ്ട്.
ഒട്ടുമിക്കവരും സാധാരണയായി ചെയ്തുവരുന്നത് താക്കോലുകൾ ഒന്നുകിൽ വീടിന്റെ പ്രധാനഹാളിലുളള ഷോകേസിലോ,മുറിയിലോ,അടുക്കളയിലോ സൂക്ഷിക്കാറാണ് പതിവ്. വിശ്വാസമനുസരിച്ച് ഇവയെല്ലാം നെഗറ്റീവ് എനർജിയാണ് തരുന്നത്. താക്കോലുകൾ ഒരിക്കലും ഷോകേസിൽ സൂക്ഷിക്കരുതെന്നാണ് പറയപ്പെടുന്നുണ്ട്. കാരണം പുറത്ത് നിന്ന് വരുന്ന എല്ലാവർക്കും താക്കോലുകൾ കാണാൻ സാധിക്കുന്നത് കൂടുതൽ നെഗറ്റീവ് എനർജിയാണ് ഉണ്ടാക്കുന്നത്.
താക്കോലുകൾ സൂക്ഷിക്കേണ്ടത്
താക്കോലുകൾ വീടിന്റെ പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കുന്നതാണ് നല്ലത്. മുറിയുടെ വടക്ക് അല്ലെങ്കിൽ കിഴക്ക് മൂലയിൽ തടികൊണ്ടുള്ള താക്കോൽ സ്റ്റാൻഡ് സ്ഥാപിക്കണം. ഇത് ശുഭകരമായ ഫലങ്ങൾ നൽകുമെന്നും വിശ്വാസമുണ്ട്.
ചെയ്യാൻ പാടില്ലാത്തത്
1. കീ ചെയ്നിൽ ചിലർ ദൈവത്തിന്റെ ചിത്രങ്ങൾ ചേർത്തുവയ്ക്കാറുണ്ട്. ഇത് ശുഭകരമല്ല. ചില സമയങ്ങളിൽ ചിലർ വൃത്തിയില്ലാത്ത കൈകൾ കൊണ്ട് കീ ചെയ്ൻ എടുക്കുന്നത് ദോഷം ചെയ്യും. അതുപോലെ കീ ഹാംഗർ പ്ലാസ്റ്റിക് കൊണ്ട് നിർമിക്കാനും പാടില്ല.
2. ഉപയോഗ ശൂന്യനമായതോ തുരുമ്പെടുത്തതോ ആയ താക്കോലുകൾ എത്രയും പെട്ടെന്ന് വീടുകളിൽ നിന്ന് ഒഴിവാക്കണം.
3. ഡൈനിംഗ് ടേബിളിലോ കസേരയിലോ കുട്ടികളുടെ മുറിയിലോ താക്കോൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജി ഉണ്ടാക്കും.