ss

വിജയ് ദേവരകൊണ്ട നായകനായ ഫാമിലി സ്റ്റാറിന് തിയേറ്ററിൽനിന്ന് ലഭിച്ചത് 35 കോടി. 50 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിനുഉണ്ടായ കനത്ത നഷ്ടം നികത്താൻ പ്രതിഫലം തിരിച്ചു നൽകാനൊരുങ്ങുകയാണ് വിജയ് ദേവര കൊണ്ട. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിതരണക്കാർ നിർമ്മാതാവ് ദിൽ രാജുവുമായി ചർച്ച നടത്തിയിരുന്നു. ഇതോടെയാണ് വിജയ് ദേവര കൊണ്ടയും സംവിധായകൻ പരശുറാമും പ്രതിഫലത്തുകയിൽ നിന്നൊരു വിഹിതം വിതരണക്കാർക്ക് നൽകാമെന്ന് ധാരണയായത്. 2012 ൽ റിലീസ് ചെയ്ത ഗീതാഗോവിന്ദം എന്ന ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ടയും പരശുറാമും ഒരുമിച്ച ചിത്രം കൂടിയായിരുന്നു. സമീപകാലത്ത് വിജയ് ദേവരകൊണ്ട ചിത്രങ്ങളെല്ലാം കനത്ത പരാജയമാണ് നേരിടുന്നത്. ബോളിവുഡ് അരങ്ങേറ്റം കൂടി നടത്തിയ ലൈഗർ, കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഖുശി എന്നീ ചിത്രങ്ങൾ ബോക്സ് ഒാഫീസിൽ പരാജയം നേരിട്ടിരുന്നു. ഡിയർ കോമ്രേഡ്, വേൾഡ് ഫെയ്‌മസ് ലൗവർ എന്നീ ചിത്രങ്ങളും പരാജയങ്ങളായിരുന്നു.അടിക്കടി ചിത്രങ്ങൾ പരാജയപ്പെടുന്നതിനാൽ ആരാധകരും നിരാശയിലാണ്. വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹത്തിന് അവർ കാത്തിരിക്കുകയാണ്. എന്നാൽ വിജയ് യും രശ്മികയും ഇതുവരെ പ്രതികരിച്ചിട്ടില്ല.