
അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ ചുറ്റിക്കറങ്ങുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് പിന്നണി ഗായിക റിമി ടോമി. സ്‌റ്റൈലിഷ് ലുക്കിലാണ് റിമി. ഓരോ വർഷം കഴിയുംതോറും റിമി കൂടുതൽ ചെറുപ്പമായി വരികയാണല്ലോ എന്ന് ചിലർ കമന്റ് രേഖപ്പെടുത്തി. ഷാരൂഖ്‌ഖാൻ ഇന്ന് കണ്ടാൽ ഞാൻ എടുത്ത പെങ്കൊച്ചാണോ എന്നുപോലും ചോദിക്കുമെന്നാണ് ഒരാളുടെ കമന്റ്. രണ്ടാമത് കല്യാണം കഴിച്ചൂടെ എന്ന് ഒരാൾ ചോദിച്ചിട്ടുണ്ട്. ആരാധകരുടെ കമന്റിന് റിമി മറുപടി നൽകിയിട്ടില്ല. ഗായകനായ കൗശിക് പകർത്തിയതാണ് റിമിയുടെ ചിത്രങ്ങൾ. സിനിമയിൽ ഗായികയായി തിളങ്ങിനിൽക്കുന്ന റിമി, ഇപ്പോഴും സ്റ്റേജ് ഷോകളിലൂടെ ആസ്വാദകരെ കൈയിലെടുക്കാറുണ്ട്. വിദേശ രാജ്യങ്ങളിലും കേരളത്തിലുമെല്ലാം കൈനിറയെ പ്രോഗ്രാമുകളുമായി നിറഞ്ഞുനിൽക്കുകയാണ് . ഇതിനിടെ ടെലിവിഷൻ പരിപാടികളിലും സജീവം.