കൊൽക്കത്ത: ഹെലികോപ്റ്ററിൽ കാൽ വഴുതിവീണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക്.

ബംഗാളിലെ ദുർഗാപുരിൽനിന്ന് ഹെലികോപ്റ്ററിലേക്ക് കയറി സീറ്റിൽ ഇരിക്കാൻ തുടങ്ങവെ വഴുതിവീഴുകയായിരുന്നു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥൻ പിടിച്ചെഴുന്നേൽപ്പിച്ചു. സാരമായ പരിക്കില്ലാത്തതിനാൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ അസൻസോളിലേക്ക് തിരിച്ചു. മമത വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ട് മാസത്തിനിടെ മമതയ്ക്കുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. മാർച്ച് 14ന് ഖലിഗട്ടിലെ വസതിയിൽ വീണ് മമതയുടെ നെറ്റിയിലും മൂക്കിലും ഗുരുതര പരിക്കേറ്റിരുന്നു. ജനുവരിയിൽ ഈസ്റ്റ് ബുർദ്വാനിൽ വച്ച് കാർ അപകടത്തിൽ പെട്ടെങ്കിലും നിസാര പരിക്കുകളോടെ മമത രക്ഷപ്പെട്ടിരുന്നു. അന്ന് തല ഡാഷ് ബോർഡിൽ ഇടിച്ചാണ് പരിക്കേറ്റത്.