
കൊച്ചി: രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കായ ഐ. സി. ഐ. സി. ഐ ബാങ്കിന്റെ അറ്റാദായം ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ 17.4 ശതമാനം വർദ്ധനയോടെ 17,707 കോടി രൂപയിലെത്തി. പലിശ വരുമാനം മുൻവർഷം ഇതേകാലയളവിനേക്കാൾ ഒൻപത് ശതമാനം ഉയർന്ന് 19,093 കോടി രൂപയായി. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി മുൻവർഷം മാർച്ച് 31ലെ 2.81 ശതമാനത്തിൽ നിന്ന് 2.16 ശതമാനമായി താഴ്ന്നു. കിട്ടാക്കടങ്ങൾക്കെതിരെ മാറ്റിവെക്കുന്ന തുകയിലുണ്ടായ കുറവാണ് മികച്ച പ്രകടനം നടത്താൻ ബാങ്കിനെ സഹായിച്ചത്.