iduki

തൊടുപുഴ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട്നാൾ അടച്ചിട്ട മദ്യശാലകൾ തുറന്നതോടെ അവിടെയും നീണ്ട നിര ദൃശ്യമായി. തൊടുപുഴയിലെ ബിവറേജസ് ഔട്ട് ലെറ്റിൽ ഇന്നലെ വൈകുന്നേരത്തോടെ ഷോപ്പ് തുറക്കുന്നതും കാത്ത് ഉപഭോക്താക്കൾ നിൽപ്പുണ്ടായിരുന്നു. വൈകിട്ട് ആറിന് ശേഷം തുറന്നതോടെ എവിടെനിന്നൊക്കെയോ ആൾക്കാർ വന്ന് പൊതിയുകയായിരുന്നു. പോളിംഗ് ബൂത്തിൽ ക്യൂ നിർക്കുന്നപോലെതന്നെ ഇവിടെയും ക്യൂ ദൃശ്യമായി. ജില്ലയിലെ മറ്റ് ഷോപ്പുകളിലും സമാനമായ തിരക്കാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച്ച വൈകിട്ട് തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചശേഷേം ആറ്മണിമുതൽ വെള്ളിയാഴ്ച്ച വോട്ടെടുപ്പ് കഴിയുന്ന ആറ് വരെയാണ് മദ്യവിതരണം നിർത്തിവെച്ചിരുന്നത്.

ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ 2019ലെ അപേക്ഷിച്ച് പോളിംഗ് കുത്തനെ ഇടിഞ്ഞു. ആകെയുള്ള 12,51,189 വോട്ടർമാരിൽ 8,31,741 പേരാണ് പോൾ ചെയ്തത്. ഇതിൽ 4,06,343 (63.98%) സ്ത്രീകളും 4,25,392 (69.15%) പുരുഷന്മാരുമാണ് ആകെയുള്ള ഒമ്പത് ട്രാൻസ്ജെൻഡറിൽ ആറ് പേരുമാണ് (66.66%) വോട്ട് ചെയ്തത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം 76.26 ആയിരുന്നു. ഇത് റെക്കാഡായിരുന്നു. വീട്ടിൽ വോട്ട് ചെയ്തവരുടെയും പോസ്റ്റൽ വോട്ടിന്റെയും കണക്ക് വരുമ്പോൾ പോളിംഗ് ശതമാനം ഏഴുപതിനോടടുക്കും. ഉടുമ്പഞ്ചോല, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലാണ് കൂടുതൽ വോട്ട് പോൾ ചെയ്തിരിക്കുന്നത്. ഇടുക്കിയിലും ദേവികുളത്തുമാണ് കുറവ്. ഇത് ആരെ തുണയ്ക്കുമെന്നറിയാൻ ഫലം വരും വരെ കാത്തിരിക്കണം.