
അനോയേറ്റ : സ്പാനിഷ് ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇത്തവണയും കിരീടത്തിലേക്ക് അടുക്കുന്നു. കഴഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഏകപക്ഷീയമായ ഒരുഗോളിന് റയൽ സോസിഡാഡിനെ കീഴടക്കി. ലലിഗയിൽ ആദ്യമായി റയലിന്റെ ആദ്യ ഇലവനിൽ ഇടം നേടിയ തുർക്കി താരം ആർദ ഗുലറാണ് 29-ാം മിനിട്ടിൽ വിജയഗോൾ നേടിയത്. 33 മത്സരങ്ങളിൽ നിന്ന് 84 പോയിന്റാണ് റയൽ മാഡ്രിഡിന് ഇപ്പോഴുള്ളത്. ഇന്നലെ നടന്ന മത്സരത്തിൽ ലാസ് പൽമാസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക കീഴടക്കി ജിറോണ ബാഴ്സലോണയെ മറികടന്ന് പോയിനറ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. ജിറോണയ്ക്ക് 33 മത്സരങ്ങളിൽ നിന്ന് 71 പോയിന്റാണിപ്പോഴുള്ലത്.ബാഴ്സലോണയ്ക്ക് 32 മത്സരങ്ങളിൽ നിന്ന് 70 പോയിന്റാണുള്ളത്.