തിരുവനന്തപുരം: ശ്രീകാര്യം ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസിൽ ഗസ്റ്റ് അദ്ധ്യാപകരുടെ അഭിമുഖം 10,​13 തീയതികളിൽ . കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിന് മേയ് 10ന് രാവിലെ 9.30നും,​ സോഷ്യോളജി പ്രോഗ്രാമിന് മേയ് 13ന് രാവിലെ 9.30നും,​സോഷ്യൽ വർക്ക് പ്രോഗ്രാമിന് രാവിലെ 11നും എം.എസ്.ഡബ്ളിയു ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമിന് ഉച്ചയ്ക്ക് 1.30നും നടക്കും. യോഗ്യത: ബിരുദാനന്തര ബിരുദം,​ നെറ്റ്/പിഎച്ച്.ഡി എം.എസ്.ഡബ്ളിയു. ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമിന് സോഷ്യൽ വർക്ക്,​ ഡിസാസ്റ്റർ മാനേജ്മെന്റ്,​ ജിയോഗ്രാഫി എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദം അഭികാമ്യം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അദ്ധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവർ ബയോഡേറ്റ,​ അസൽ സർട്ടിഫിക്കറ്റുകൾ,​കോപ്പികൾ എന്നിവ ഹാജരാക്കണം. ഫോൺ: 0471 2591018,​2592059.