
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിലേക്ക് പ്രമോഷൻ ഉറപ്പിച്ച് മുൻചാമ്പ്യന്മാരായ ലെസ്റ്റർസിറ്റി.ഇ.എഫ്.എൽ ചാമ്പ്യൻഷിപ്പിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ലീഡ്സ് യുണൈറ്റഡ് കഴിഞ്ഞ ദിവസം ക്യൂൻസ് പാർക്ക് റേഞ്ചേഴ്സിനോട് 4-0ത്തിന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെയാണ് ഒന്നാം സ്ഥാനത്തുള്ള ലെസ്റ്റർ ഒരുസീസണിന്റെ ഇടവേളയ്ക്ക് ശേഷം പ്രിമിയർ ലീഗിലേക്ക് തിരിച്ചുവരവ് ഉറപ്പിച്ചത്. 44 മത്സരങ്ങളിൽ നിന്ന് ലെസ്റ്ററിന് 94 പോയിന്റാണുള്ളത്. 2 മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ലീഡ്സിന് ഒരു മത്സരം കൂടിയേയുള്ളൂ. 89 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ഇപ്സിച്ച് ടൗണിന് മൂന്ന് മത്സരം കൂടി ബാക്കിയുണ്ട്. ചാമ്പ്യൻഷിപ്പിൽ ആദ്യ രണ്ട് സ്ഥാനക്കാർക്ക് നേരിട്ട് പ്രിമിയർ ലീഗിലേക്ക് പ്രവേശനം കിട്ടും.