d

ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല,​ സന്തൂർ ബാത്ത് സോപ്പിന്റെ പരസ്യത്തിലൂടെ പ്രശസ്തമായ വാചകമാണിത്. പ്രായമായിട്ടും സൗന്ദര്യം കുറയാത്ത സുന്ദരിമാരെയും സുന്ദരൻമാരെയും വിശേഷിപ്പിക്കാൻ കളിയായും കാര്യമായും പലരും പറയുന്ന വാചകമാണിത്. എന്നാൽ ഇപ്പോഴിതാ ഈ വാചകം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കിയിരിക്കുകയാണ് അഭിഭാഷകയും പത്രപ്രവർത്തകയുമായ അർജന്റീന സ്വദേശി അലക്‌സാണ്ട്ര മാരിസ റോഡ്രിഗസ്.

ഈ വർഷത്തെ മിസ് അർജന്റീന സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുകയാണ് അലക്സാണ്ട്ര. എന്നാൽ ഏവരയെും ഞെട്ടിച്ചത് അലക്സാണ്ട്രയുടെ പ്രായമാണ്. അറുപത് വയസാണ് അലക്സാണ്ട്രയ്ക്കുള്ളത്. ബുധനാഴ്ച നടന്ന മിസ് ബ്യൂണസ് അയേഴ്സ് മത്സരത്തിൽ മറ്റ് 34 മത്സരാർത്ഥികളെ പരാജയപ്പെടുത്തിയാണ് അലക്സാണ്ട്ര ടൈറ്റിൽ നേടിയത്. മേയ് 25ന് നടക്കുന്ന മിസ് .യൂണിവേഴ്‌സ് അർജന്റീന സൗന്ദര്യമത്സരത്തിൽ തന്നെക്കാൾ പ്രായം കുറഞ്ഞ സുന്ദരിമാരുമായി അറുപതുകാരിയായ അലക്സാണ്ട്ര മാറ്റുരയ്ക്കും. 18നും 40നും ഇടയിൽ പ്രായമുള്ളവരാണ് മിസ് അർജന്റീന മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് സുന്ദരികൾ.

പ്രായപരിധിയിൽ ഏർപ്പെടുത്തിയ ഇളവാണ് അലക്സാണ്ടയ്ക്ക് നേട്ടമായത്. മിസ് ബ്യൂണസ് അയേഴ്‌സ് മത്സത്തിൽ റണ്ണറപ്പ് ആയത് 73കാരിയാണെന്നും റിപ്പോർട്ടുകളുണ്ട്. മത്സരത്തിൽ കിരീടം നേടിയതിൽ അഭിമാനിക്കുന്നുവെന്ന് അവർ പ്രതികരിച്ചു. ഞാൻ വളരെ ആവേശഭരിതയും സന്തോഷവതിയുമാണ്. സൗന്ദര്യത്തിന് പ്രായമില്ലെന്നും നിശ്ചയ ദാർഢ്യമുണ്ടെങ്കിൽ നമുക്ക് എല്ലാ തടസങ്ങളും തകർക്കാൻ കഴിയുമെന്ന് സ്ത്രീകളോട് പറയാൻ ആഗ്രഹിക്കുന്നതായി അലക്സാണ്ട്ര വ്യക്തമാക്കുന്നു.

#Viral | Alejandra Marisa Rodríguez, de 60 años, es la primera mujer de esa edad en ganar el concurso #MissBuenosAires.

El secreto de esta abogada y periodista, para mantenerse en buen estado físico es tener una vida sana, alimentarse bien, hacer ejercicio y tomar vitaminas. pic.twitter.com/GHxcUSV1tE

— Pleno Informativo (@PlenoInfoSV) April 23, 2024

തന്റെ സൗന്ദര്യത്തിന്റെ രഹസ്യവും ആരോഗ്യപരിപാലനത്തെക്കുറിച്ചും അവർ വെളിപ്പെടുത്തുന്നു. സ്ഥിരമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവുമാണ് തന്റെ ഫിറ്റ്നസിനും ലുക്കിനും പിന്നിലെന്ന് അലക്സാണ്ട്ര പറയുന്നു. ആഴ്ചയിൽ മൂന്നുതവണ വ്യായാമത്തിലേർപ്പെടാറുണ്ട്. ഇടവിട്ടുള്ള ഉപവാസവും ശീലിക്കുന്നു. ഒപ്പം കഴിയുന്നത്ര ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കാറുമുണ്ട്. മികച്ച സ്കിൻ ക്രീമുകളുടെ ഉപയോഗവും തന്റെ സൗന്ദര്യസംരക്ഷണത്തിന് സഹായിച്ചുവെന്ന് അലക്സാണ്ട്ര വിശദീകരിച്ചു,​

d

ഞാൻ ശാരീരികമായ വ്യായാമം ശീലമാക്കി. ഇത് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും മത്സര വേദിയിൽ എന്റെ കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്തു. സ്ത്രീ ശാക്തീകരണത്തിന് പരിധികളില്ലെന്ന് െതളിയിക്കാൻ ഞാൻ ആഗ്രഹിച്ചുവെന്നും അലക്സാണ്ട്ര പറയുന്നു.

സൗന്ദര്യത്തിന് എക്പയറി ഡേറ്റില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് ഇവർ വ്യക്തമാക്കി. സിംഗിൾ ആയിരിക്കുന്നതും തന്റെ വിജയത്തിന് കാരണമായതായി അവർ തമാശരൂപേണ പറഞ്ഞു. 2024ലെ മിസ് അർജന്റീന മത്സരത്തിലെ കിരീടത്തിനായി പോരാടുമെന്ന ആത്മവിശ്വാസവും അവർ പങ്കുവച്ചു.