s

മും​ബ​യ്:​ ​ സിറ്റിംഗ് എം.പിയും അന്തരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ മകളുമായ പൂനം മഹാജാന് സീറ്റ് നിഷേധിച്ച് ബി.ജെ.പി,​ പ​ക​രം​ ​മു​ൻ​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​അ​ഡ്വ.​ ​ഉ​ജ്ജ്വ​ൽ​ ​ഡി​യോ​റാ​വോ​ ​നി​ക​ത്തെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​മും​ബ​യ് ​ഭീ​ക​രാ​ക്ര​മ​ണ​ ​കേ​സി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​സ​ർ​ക്കാ​രി​നെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച​ ​പ്ര​മു​ഖ​ ​അ​ഭി​ഭാ​ഷ​ക​നാ​ണ് ​നി​കം.​

​പാ​ർ​ട്ടി​യു​ടെ​ ​യു​വ​ജ​ന​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​പൂ​നം​ 2014​ ​മു​ത​ൽ​ ​മും​ബ​യ് ​നോ​ർ​ത്ത് ​എം.​പി​യാ​ണ്. പ്ര​മോ​ദ് ​മ​ഹാ​ജ​ൻ​ ​വ​ധ​ക്കേ​സി​ലെ​ ​അ​ഭി​ഭാ​ഷ​ക​നും​ ​ഉ​ജ്ജ്വ​ൽ​ ​നി​ക​മാ​യി​രു​ന്നു.​ 2016​ൽ​ ​രാ​ജ്യം​ ​പ​ദ്മ​ശ്രീ​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചു. ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​ദ്ദേ​ഹ​ത്തെ​ ​ജ​ൾ​ഗാ​വി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കാ​ൻ​ ​നീ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് ​റി​പ്പോ​ർ​ട്ട്.


ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​ര​മു​ണ്ടെ​ന്ന​ ​സ​ർ​വേ​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പൂ​നം​ ​മ​ഹാ​ജ​ന് ​ബി.​ജെ.​പി.​ ​സീ​റ്റ് ​നി​ഷേ​ധി​ച്ച​തെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​മും​ബ​യ് ​ബി.​ജെ.​പി.​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​അ​ശി​ഷ് ​ഷെ​ലാ​റി​നേ​യും​ ​ബോ​ളി​വു​ഡ് ​ന​ടി​ ​മാ​ധു​രി​ ​ദീ​ക്ഷി​തി​നെ​യും​ ​മും​ബ​യ് ​നോ​ർ​ത്ത് ​സെ​ൻ​ട്ര​ൽ​ ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ​പ​രി​ഗ​ണി​ച്ചി​രു​ന്നു.
സി​റ്റിം​ഗ് ​എം.​പി​യാ​യി​രു​ന്ന​ ​പ്രി​യ​ ​ദ​ത്തി​നെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ​പൂ​നം​ ​മ​ഹാ​ജാ​ൻ​ 2014​ൽ​ ​മ​ണ്ഡ​ലം​ ​പി​ടി​ച്ചെ​ടു​ത്ത​ത്.​ 2019​ലും​ ​പൂ​നം​ ​ഇ​വ​രെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി.​ ​ധാ​രാ​വി​ ​എം.​എ​ൽ.​എ​ ​വ​ർ​ഷ​ ​ഗൈ​ക്‌​വാ​ദാ​ണ് ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി.​ ​അ​ഞ്ചാം​ ​ഘ​ട്ട​ത്തി​ൽ​ ​മേ​യ് 20​നാ​ണ് ​മ​ണ്ഡ​ല​ത്തി​ൽ​ ​വോ​ട്ടെ​ടു​പ്പ്.