heatwave

തിരുവനന്തപുരം : ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും നിർദ്ദേശമുണ്ട്.

അ​യ​ഞ്ഞ,​ ​ഇ​ളം​ ​നി​റ​ത്തി​ലു​ള്ള​ ​കോ​ട്ട​ൺ​ ​വ​സ്ത്ര​ങ്ങ​ൾ,​പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ​ ​പാ​ദ​ര​ക്ഷ​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തും​ ​കു​ട​യോ​ ​തൊ​പ്പി​യോ​ ​ക​രു​തു​ന്ന​തും​ ​ന​ല്ല​താ​ണ്. യാ​ത്രാ​ ​വേ​ള​യി​ൽ​ ​കു​പ്പി​ ​വെ​ള്ളം​ ​ക​രു​ത​ണം.​ ​നി​ർ​ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന​ ​മ​ദ്യം,​ ​കാ​പ്പി,​ ​ചാ​യ,​ ​കാ​ർ​ബ​ണേ​റ്റ​ഡ് ​ശീ​ത​ള​ ​പാ​നീ​യ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ ​പ​ക​ൽ​ ​സ​മ​യ​ത്ത് ​ഒ​ഴി​വാ​ക്കാം.​ ​കു​ടി​ക്കു​ന്ന​ ​വെ​ള്ളം​ ​ശു​ദ്ധ​മാ​ണെ​ന്ന് ​ഉ​റ​പ്പാ​ക്ക​ണം.​ ​കു​ട്ടി​ക​ളെ​യും​ ​വ​ള​ർ​ത്തു​ ​മൃ​ഗ​ങ്ങ​ളെ​യും​ ​പാ​ർ​ക്ക് ​ചെ​യ്ത​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​ഇ​രു​ത്തി​ ​പോ​ക​രു​തെ​ന്നും നി​ർ​ദ്ദേ​ശ​ത്തി​ലു​ണ്ട്.

സൂ​ര്യാ​ഘാ​തം​ ​ഏ​റ്റാൽ

​ത​ണു​ത്ത​ ​സ്ഥ​ല​ത്ത് ​വി​ശ്ര​മി​ക്കുക
​ധ​രി​ച്ചി​രി​ക്കു​ന്ന​ ​ക​ട്ടി​ ​കൂ​ടി​യ​ ​വ​സ്ത്ര​ങ്ങ​ൾ​ ​നീ​ക്കം​ ​ചെ​യ്യുക
​ത​ണു​ത്ത​ ​വെ​ള്ളം​ ​കൊ​ണ്ട് ​ശ​രീ​രം​ ​തു​ടയ്​ക്കുക
​ധാ​രാ​ളം​ ​പാ​നീ​യ​ങ്ങ​ൾ​ ​കു​ടി​ക്കുക
​അ​ടു​ത്തു​ള്ള​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ​ചി​കി​ത്സ​ ​ഉ​റ​പ്പു​വ​രു​ത്തുക