priyanka

അഹമ്മദാബാദ്: കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ജനങ്ങളുടെ സ്വത്ത് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. തന്റെ പിതാവിനെ അടക്കം നിരവധി പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ടെന്നും എന്നാൽ ജനങ്ങളോട് ഇങ്ങനെ നുണ പറയുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഗുജറാത്തിലെ വൽസദിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക. നിരവധി പ്രധാനമന്ത്രിമാരെ ഞാൻ കണ്ടിട്ടുണ്ട്. ഇന്ദിരാ ജി ഈ രാജ്യത്തിനായി ജീവൻ ബലി നൽകി. രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച എന്റെ പിതാവിന്റെ മൃതദേഹം കഷണങ്ങളായാണ് ഏറ്റുവാങ്ങിയത്.മൻമോഹൻ സിങ് ഈ രാജ്യത്ത് വിപ്ലവം കൊണ്ടുവന്നു. വാജ്പേയ് ഒരു സംസ്‌കാരമുള്ള മനുഷ്യനായിരുന്നു. ജനങ്ങളോട് ഇത്രയും കള്ളം പറയുന്ന ഒരു പ്രധാനമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല.

'​ക​ല്യാ​ണ​ങ്ങ​ളി​ൽ​ ​അ​സം​ബ​ന്ധം
പ​റ​യു​ന്ന​ ​അ​മ്മാ​വ​നാ​ണ് ​മോ​ദി'

ക​ല്യാ​ണ​ങ്ങ​ളി​ൽ​ ​ഒ​രു​ ​മൂ​ല​യി​ലി​രു​ന്ന് ​അ​സം​ബ​ന്ധം​ ​പ​റ​യു​ന്ന​'​ ​അ​മ്മാ​വ​നാ​ണ് ​മോ​ദി​യെ​ന്ന്​ ​പ്രി​യ​ങ്ക​ ​ആ​രോ​പി​ച്ചു.​ ​ കോ​ൺ​ഗ്ര​സ് ​പ്ര​ക​ട​ന​ ​പ​ത്രി​ക​യി​ൽ​ ​സ​മ്പ​ത്തി​ന്റെ​ ​പു​ന​ർ​വി​ത​ര​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെയായിരുന്നു പരാമർശം.

താ​ൻ​ ​വ​ഹി​ക്കു​ന്ന​ ​പ​ദ​വി​യു​ടെ​ ​പ്രാ​ധാ​ന്യം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ആ​ളു​ക​ൾ​ ​ത​ന്റെ​ ​വാ​ക്കു​ക​ൾ​ ​ഗൗ​ര​വ​മാ​യി​ ​എ​ടു​ക്കു​മെ​ന്ന് ​ക​രു​തു​ന്ന​തി​നാ​ലാ​ണ് ​രാ​ജ്യ​ത്തി​ന്റെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​വി​ഡ്ഢി​ത്ത​ങ്ങ​ൾ​ ​പ​റ​യു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഇ​വ​ ​ജ​ന​ങ്ങ​ൾ​ ​പു​ച്ഛ​ത്തോ​ടെ​ ​കാ​ണു​ന്നു.
ക​ഴി​ഞ്ഞ​ ​കു​റ​ച്ച് ​ദി​വ​സ​ങ്ങ​ളി​ൽ,​ ​പ്ര​ധാ​ന​മ​ന്ത്രി​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​ക​സ​ന​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ജ​ന​ങ്ങ​ളു​ടെ​ ​ശ്ര​ദ്ധ​ ​മാ​റ്റി.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പ്ര​ക​ട​ന​ ​പ​ത്രി​ക​യാ​ണ് ​മോ​ദി​യും​ ​ബി.​ജെ.​പി​യും​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​ത്.​ ​സ്വ​ന്തം​ ​പ്ര​ക​ട​ന​ ​പ​ത്രി​ക​യി​ൽ​ ​ജ​ന​ങ്ങ​ൾ​ക്ക് ​മു​ന്നി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​ബി.​ജെ.​പി​ ​ത​യ്യാ​റാ​വു​ന്നി​ല്ല​ ​എ​ന്നും​ ​പ്രി​യ​ങ്ക​ ​കു​റ്റ​പ്പെ​ടു​ത്തി.