photo

തിരുവനന്തപുരം: അവധിദിനമായ ഇന്നലെ മൃഗശാലയിലും മ്യൂസിയത്തും കുരുന്നുകളുടെ വൻ തിരക്കായിരുന്നു. സിംഹത്തിന്റെ അലർച്ച കേട്ടു പേടിച്ച്, മാൻകൂട്ടത്തെ കണ്ട് കൗതുകംപൂണ്ട്, പറവകളെപ്പോലെ പാറിപ്പറന്നവർ കാഴ്ചകൾ കണ്ടു. ചിത്രശലഭ പാർക്കും സ്‌നേക്ക് പാർക്കും കുട്ടികൾക്ക് കൗതുകമായി. ശനി, ഞായർ ദിവസങ്ങളിൽ മറ്റ് ദിവസത്തെക്കാൾ വരുമാനം കൂടുതലാണെന്ന് അധികൃതർ പറയുന്നു. രണ്ടര ലക്ഷത്തിലേറെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഫീഡിംഗ് റൂം,​ ക്ളോക്ക് റൂം,​ കുടിവെള്ളം, വിശ്രമസ്ഥലം എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങളും ഇവിടെയുണ്ട്. പ്രായമായവർക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും വീൽചെയർ സൗകര്യങ്ങളും മൃഗശാല ചുറ്റിക്കാണാൻ ഇലക്ട്രിക്ക് വാഹന സൗകര്യങ്ങളും ഉണ്ട്. വേനൽ അവധിയായതിനാൽ കുട്ടികളും രക്ഷകർത്താക്കളുമാണ് കൂടുതലായി മൃഗശാലയിൽ എത്തുന്നത്. ഒപ്പം അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമൊക്കെയുള്ള സഞ്ചാരികളും എത്തുന്നുണ്ട്.

 കൂടുതൽ ആകർഷകം

തിരുപ്പതിയിൽ നിന്നും എത്തിച്ച ലിയോ, നൈല എന്നീ സംഹങ്ങളും ഈ മാസം സീതയെന്ന ഹിപ്പോപൊട്ടാമസിനു ജനിച്ച അഭിരാമിയും

ടിക്കറ്റ് നിരക്കുകൾ

5-12 ഇടയിൽ - 10 രൂപ

12 വയസിന് മുകളിൽ​ -30 രൂപ

ഫാമിലി ടിക്കറ്റ്(അച്ഛനും അമ്മയും 12 വയസിന് താഴെയുള്ള രണ്ട് കുട്ടികൾ)​- 70 രൂപ

ബാറ്ററികാർ റേറ്റ്

12 വയസിന് മുകളിൽ -60 രൂപ

5-10 ഇടയിൽ-20 രൂപ

10 സീറ്റുള്ള വാഹനം( 8 മുതിർന്നവരും 10 വയസിനു താഴെ പ്രയമായ 2 കുട്ടികളും)​-800 രൂപ

7 സീറ്റുള്ള വാഹനം( 5 മുതിർന്നവരും 10 വയസിനു താഴെ പ്രയമായ 2 കുട്ടികളും)-450​ രൂപ

സമയം

രാവിലെ 9 മുതൽ വൈകിട്ട് 5.15 വരെയാണ് പ്രവർത്തന സമയം. തിങ്കളാഴ്ച അവധി