തലശേരി: എരഞ്ഞോളിയിൽ ആർ.എസ്.എസ്. പ്രവർത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞതായി പരാതി. എരഞ്ഞോളി വാടിയിൽ പീടികയിലെ കോറോത്ത് പീടികയ്ക്കടുത്തുള്ള സുധീറിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. വീടിന്റെ മതിലിൽ വീണാണ് ബോംബ് പൊട്ടിയത്. പ്രാദേശികമായി പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് പ്രശ്നങ്ങൾ നിലവിലുണ്ടത്രെ. തലശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.