എരുമേലി: വാടക കുടിശികയുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച എരുമേലി മുക്കൂട്ടുതറ കൊട്ടാരത്തിൽ വീട്ടിൽ ബിനു ഭാസ്‌കരനെ (40) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് എരുമേലി ഇടകടത്തി സ്വദേശിയായ യുവാവിനെ കുത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ബിനുവിന്റെ വീട്ടിൽ മുൻപ് വടകയ്ക്ക് താമസിച്ചിരുന്ന യുവാവിനോട് വാടകയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിൽ അവസാനിച്ചത്.