te

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ഉധംപുരിൽ ഭീകരാക്രമണത്തിൽ വില്ലേജ് ഡിഫൻസ് ഗാർഡിന് പരിക്ക്. ഇന്നലെ രാവിലെ 7.45നായിരുന്നു സംഭവം. പട്രോളിംഗ് സംഘത്തിന് നേരെ ഭീകരർ വെടിവയ്‌ക്കുകയായിരുന്നു.

മലയിടുക്കിൽ ഒളിച്ചിരുന്ന ഭീകരരാണ് വെടിയുതിർത്തത്. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചു.

ഏറ്റുമുട്ടലിനെ തുടർന്ന് ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് സ്റ്റേഷൻ പരിധിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരർക്കായി വ്യാപക തെരച്ചിൽ നടത്തുകയാണ്.