
ലക്‌നൗ: ഉത്തർ പ്രദേശിലെ ഉന്നാവിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം.
20ലേറെ പേർക്ക് പരിക്കേറ്റു. ട്രക്ക് അമിത വേഗതയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറെ അറസ്റ്ര് ചെയ്‌തു.
അപകടത്തിനുശേഷം ബസ് ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ഹർദോയ് ഉന്നാവോ റോഡിൽ ജമാൽദിപൂർ ഗ്രാമത്തിന് സമീപമായിരുന്നു അപകടം. ബസിൽ 35 പേരുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.