a

തിരുവനന്തപുരം: ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വാഗ്ഭടാനന്ദ ഗുരുവിന്റെ 139-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹുമുഖ പ്രതിഭകൾക്ക് പുരസ്‌കാരം വിതരണം ചെയ്തു. കുളത്തൂർ കോലത്തുകര ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്‌തു.

ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഗുരു സന്യാസി സുഖകാശ സരസ്വതി (ജ്ഞാനസാഗര പുരസ്കാരം),ചാലക്കര പുരുഷു (മാദ്ധ്യമ പ്രവർത്തകൻ),രവീന്ദ്രൻ പൊയിലൂർ ( ശ്രീനാരായണീയ സാംസ്കാരിക പ്രവർത്തകൻ),സജിത് നാരായണൻ (ശ്രീനാരായണീയ ദർശന സംഘാടകൻ),രാജേഷ് അലങ്കാർ ( ശ്രീനാരായണിയ പ്രചാരകൻ), സിബിൻ ഹരിദാസ് (കഥാകൃത്ത്),ചിലക്കൂർ മഠം സുദർശനൻ വൈദ്യൻ (വൈദ്യ തിലകം) എന്നിവരാണ് മന്ത്രിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.

കവയിത്രി ഡോ.ഷൈനി മീര വാഗ്ഭടാനന്ദ ഗുരുവിന്റെ ഛായാചിത്രത്തിൽ ഭദ്രദീപം തെളിച്ചു. ചെമ്പഴന്തിയിലെ ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്.ശിശുപാലൻ,കോലത്തുകര ക്ഷേത്രസമാജം പ്രസിഡന്റ് ജി.ശിവദാസൻ,സുകേഷ്,മല്ലിക വേണുകുമാർ,രാജലക്ഷ്മി അജയൻ,ഗിരീഷ് സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.