
തിരുവനന്തപുരം: ഗാനരചയിതാക്കളെ കണ്ടെത്തുന്നതിന് വേക്ക് അപ്പ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച തത്സമയ ഗാനരചന മത്സരം ഗാന നിരൂപകൻ ടി.പി.ശാസ്‌തമംഗലം ഉദ്ഘാടനം ചെയ്‌തു. കൾച്ചറൽ ഫോറം പ്രസിഡന്റ് ഗോപൻ ശാസ്തമംഗലം അദ്ധ്യക്ഷനായി. സംഗീതജ്ഞൻ ഡോ.വാഴമുട്ടം ചന്ദ്രബാബു,ഫോറം സെക്രട്ടറി രമേഷ്ബിജു ചാക്ക,ട്രഷറർ മഹേഷ് ശിവാനന്ദൻ വെൺപാലവട്ടം,ജോയിന്റ് സെക്രട്ടറിമാരായ റഹിം പനവൂർ,അനീഷ് ഭാസ്കർ,വൈസ് പ്രസിഡന്റ് ബൈജു ഗോപിനാഥൻ,ചലച്ചിത്ര,ടി.വി താരം എൻ.പി.മഞ്ജിത്,ഗായകൻ എം.എസ്.ധനുഷ് തുടങ്ങിയവർ സംസാരിച്ചു.