
കൊച്ചി: രാജ്യത്തെ വ്യാപാര മേഖലയിൽ മാന്ദ്യ സൂചനകൾ ശക്തമാകുന്നു. മാർച്ചിന് ശേഷം ഓൺലൈൻ വ്യാപാര മേഖലയിലെ തളർച്ച ഉപഭോഗത്തിൽ വൻ കുറവുണ്ടാകുമെന്ന സൂചനയാണ് നൽകുന്നതെന്ന് വിവിധ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഓഫ്ലൈൻ ബിസിനസിലെ ഉണർവ് ഒരു ഘടകമാണെങ്കിലും വിപണിയിലെ പണലഭ്യത കുറയുന്നതാണ് പ്രധാന പ്രശ്നമെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു. അതിരൂക്ഷമായ വിലക്കയറ്റവും ഭവന, ഐ.ടി മേഖലകളിലെ തളർച്ചയും വിപണിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യയിലെ ഇ കൊമേഴ്സ് വിപണിയിലെ മൊത്തം വില്പന ഇരുപത് ശതമാനം വളർച്ചയോടെ 4.8 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, ആക്സസറീസ്, ഫാഷൻ സാമഗ്രികൾ, ഗാർഹിക ഉത്പന്നങ്ങൾ, ഭക്ഷണം എന്നിവയുടെയെല്ലാം വില്പനയിൽ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വളർച്ച നേടാൻ കഴിഞ്ഞില്ലെന്ന് ഇ കൊമേഴ്സ് കമ്പനികൾ പറയുന്നു. ഫ്ളിപ്പ്കാർട്ട്, ജിയോമാർട്ട്, ആമസോൺ, ഷോപ്പിഫൈ, മിന്ത്ര, ഇന്ത്യമാർട്ട് തുടങ്ങിയ കമ്പനികളുടെയെല്ലാം ഡിജിറ്റൽ ഉത്പന്ന വിപണനത്തിൽ ഇക്കാലയളവിൽ പ്രതീക്ഷിച്ച വളർച്ചയുണ്ടായില്ല,