beauty

കുട്ടികളും മുതിർന്നവരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്‌നമാണ് അകാല നര. വിപണിയിൽ കിട്ടുന്ന കെമിക്കൽ ഡൈകൾ ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വളരെ വലുതാണ്. അതിനാൽത്തന്നെ നമുക്ക് വീട്ടിൽ എഴുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഡൈ ഉപയോഗിക്കുന്നതാണ് നല്ലത്. ഇങ്ങനെ നിങ്ങൾക്ക് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം. മുടി കട്ട കറുപ്പാകാൻ മാത്രമല്ല, വളർച്ച കൂട്ടാനും ഇത് നിങ്ങളെ സഹായിക്കുന്നു.

ആവശ്യമായ സാധനങ്ങൾ

ചെമ്പരത്തിപ്പൂവ് - 20 എണ്ണം

വെള്ളം - ഒന്നര കപ്പ്

പനിക്കൂർക്ക ഇല - 12 എണ്ണം

നെല്ലിക്ക പൊടി - 2 ടീസ്‌പൂൺ

ഹെന്ന പൊടി - 3 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് കഴുകിയ ചെമ്പരത്തി പൂവ് ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. തണുക്കുമ്പോൾ ഈ വെള്ളം അരിച്ചെടുത്ത് മാറ്റി വയ്‌ക്കണം. ശേഷം മിക്‌സിയുടെ ജാറിലേക്ക് പനിക്കൂർക്ക ഇല, നെല്ലിക്ക പൊടി, ഹെന്ന പൊടി എന്നിവയും നേരത്തേ തയ്യാറാക്കി വച്ച ചെമ്പരത്തി വെള്ളവും ആവശ്യത്തിന് ചേർത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഈ മിശ്രിതം ഒരു ഇരുമ്പ് ചട്ടിയിലാക്കി 24 മണിക്കൂർ വയ്‌ക്കണം. ശേഷം ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഈ ഡൈ പുരട്ടുമ്പോൾ മുടിയിൽ എണ്ണമയം ഉണ്ടാകാൻ പാടുള്ളതല്ല. തലയിൽ വച്ച് രണ്ട് മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കേണ്ട ആവശ്യമില്ല.