geetha

മുടക്കം വരാതെ ഏറ്റവും ഭക്തിയോടെ വ്രതമനുഷ്ടിക്കുന്നവരാണ് മുസ്ളീം സമുദായക്കാർ. ഏത് കഠിവ്രതവും അവർ ഭക്തിയോടെ അനുഷ്ഠിക്കാറുണ്ട്. നോമ്പ് നോക്കുകയെന്നത് അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. എന്നാൽ കഴിഞ്ഞ 22 വർഷമായി റംസാൻ വ്രതം അനുഷ്ഠിച്ച് വ്യത്യസ്തയാവുകയാണ് ഒരു ഹിന്ദു യുവതി.

കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ ഗീതയാണ് വ്യത്യസ്തയായ ആ യുവതി. പുണ്യമാസത്തിന്റെ 30 ദിവസവും ഗീത വ്രതമെടുക്കാറുണ്ട്. ആധാരമെഴുത്ത് മേഖലയിലെ തൊഴിലാളിയാണ് ഗീത. 2002 നവംബർ ആറിനാണ് ആദ്യമായി നോമ്പ് നോറ്റതെന്ന് ഗീത പറയുന്നു. തളിപ്പറമ്പിലും ഓഫീസിലുമായി ധാരാളം മുസ്ളീം സുഹൃത്തുക്കൾ ഉണ്ടെന്നും അവരോട് അനുഭാവമെന്നോണം നോമ്പ് എടുക്കാൻ ആരംഭിച്ചതാണെന്നും ഗീത പങ്കുവച്ചു. ആരോഗ്യസുരക്ഷയാണ് പതിനായി നോമ്പ് എടുക്കുന്നതിന്റെ മറ്റൊരു കാരണമെന്നും യുവതി പറഞ്ഞു. മുടങ്ങാതെ നോമ്പ് ആചരിക്കാൻ ഭർത്താവും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ പൂർണ പിന്തുണയും ഗീതക്കുണ്ട്. ഗീതയോടൊപ്പം മൂത്ത മകളും വർഷങ്ങളായി വ്രതം അനുഷ്ടിക്കുന്നുണ്ട്.