
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ യുവതി മുങ്ങിമരിച്ചു. ചെങ്ങന്നൂർ സ്വദേശിനി ജോമോൾ (25) ആണ് പെരിയാറിൽ മുങ്ങിമരിച്ചത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ബംഗളൂരുവിൽ നിന്നെത്തിയതായിരുന്നു യുവതി.
പെരുമ്പാവൂരിൽ പനംകുരുത്തോട്ടം ഭാഗത്ത് പെരിയാറിൽ ജോമോൾ അടക്കമുള്ളവർ കുളിക്കാനിറങ്ങിയതായിരുന്നു. പിന്നാലെ പുഴയിൽ മുങ്ങിത്താണ ജോമോളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.