astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഏപ്രിൽ 30 - 1199 മേടം 17 ചൊവ്വാഴ്ച. പുലർച്ചെ 4 മണി 41 മിനിറ്റ് 59 സെക്കന്റ് വരെ പൂരാടം നക്ഷത്രം ശേഷം ഉത്രാടം നക്ഷത്രം


അശ്വതി: ഉല്ലാസയാത്ര, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതിലും അവസാന നിമിഷം തടസങ്ങളുണ്ടാകും.

ഭരണി: ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നും കാര്യങ്ങൾ നടക്കാത്തതിനാൽ നിരാശ, പണച്ചെലവും സമയ നഷ്ടവും, മാനഹാനി. ബുദ്ധിപരമായി കാര്യങ്ങൾ നീക്കിയില്ലെങ്കില്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടും.

കാർത്തിക: സർക്കാരിൽ നിന്നും നേട്ടം, ശത്രുക്കളിൽ നിന്നും ജയം, സംഗതികൾ അനായാസം കൈവന്നു ചേരും. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ പുരോഗതി പ്രകടമാക്കും. പരീക്ഷകള്‍ വിജയപ്രദമാകും.

രോഹിണി: എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം, ശത്രുക്കളിൽനിന്നും ഭയപ്പാട്. വേണ്ടപ്പെട്ട ചിലരുടെ അകൽച്ച മനസിനെ അസ്വസ്ഥമാക്കും.

മകയിരം: കർമ്മമണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, സ്ഥാനമാനങ്ങൾ വഹിക്കേണ്ടിവരും, സുഹൃത്തുക്കളുമായി സമയം ചെലവിടും, കലാരംഗത്ത് മികച്ച അവസരങ്ങൾ വന്നുചേരും.

തിരുവാതിര: അഭിമാനകരമായ സംഗതികൾ സംഭവിക്കും, സുഖത്തിനുവേണ്ടി ധനവും സമയവും ചെലവഴിക്കും. ഭാഗ്യപരീക്ഷണങ്ങള്‍ വിജയകരമാകും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവു നേടും.

പുണർതം: സന്തോഷമുള്ള ദിവസം, ബാല്യകാലത്തിലുള്ള കൂട്ടുകാരെ കാണാൻ പറ്റിയ ദിവസം. അഭിപ്രായം എവിടെയും തുറന്നു പറയും. കാര്‍ഷിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയും.

പൂയം: വസ്തുക്കളുടെ എഴുത്തുകുത്തുകൾ നടക്കാം, വൃഥാപവാദങ്ങളിൽ നിന്നും മോചനം, ഇഷ്ട ഭക്ഷണ ലഭ്യത. കലഹപ്രിയ സ്വഭാവം നിയന്ത്രിക്കണം. വിദേശത്ത് പോകാനുള്ള അവസരം തെളിയും.

ആയില്യം: പരോപകാരം ചെയ്യാൻ തയ്യാറാകും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം. കലാ പ്രകടനങ്ങളിൽ ശോഭിക്കാന്‍ സാധിക്കും. കുടുംബ ഉത്തരവാദിത്തം കൂടും.

മകം: മദ്ധ്യപ്രായം കഴിഞ്ഞവർക്ക് അനുകൂല സമയം, എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം. പഠനരംഗത്തു തടസങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക.

പൂരം: മുൻകാല കൂട്ടുകാരെ അപ്രതീക്ഷിതമായി കണ്ടുമുട്ടും, ബന്ധുക്കൾ സഹായിക്കും. യാത്രാ വിഘ്‌നങ്ങള്‍ മാറും. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ കുറയരുത്. ജോലി സാദ്ധ്യത കാണുന്നു. ഭൂമിയിൽ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും.

ഉത്രം: ചിന്താശീലം, വിവാഹം മൂലം ഉയർച്ച, ധനനേട്ടം. കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും. നല്ല
സാമ്പത്തിക സ്ഥിതി കൈവരും. എടുത്തുചാട്ടം നിമിത്തം പല പ്രശ്‌നത്തിനും സാദ്ധ്യത.

അത്തം: സുഹൃത്തിന്റെ സഹായം ലഭിക്കും, ജീവിതത്തിൽ മുന്നേറണമെന്ന മോഹം ജനിക്കും, വിദ്യാവിജയം. അദ്ധ്യാപകര്‍ക്കും അഭിഭാഷകര്‍ക്കും നല്ല സമയമാണ്. വേണ്ടപ്പെട്ടവരെ അപകടങ്ങളിൽ നിന്നു രക്ഷിക്കാനാവും.

ചിത്തിര: ഔദ്യോഗികമായി ദൂരയാത്രകൾ. പ്രണയത്തിൽ പുരോഗതി. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. മറ്റുള്ളവരിൽ വിശ്വാസം വളര്‍ത്തിയെടുക്കാനാകും. പിതാവിൽ നിന്നു കൂടുതൽ ഗുണാനുഭവങ്ങള്‍.

ചോതി: ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും. ജോലിയിൽ സ്ഥിരത ലഭിക്കും. വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. ഭക്ഷണം, താമസം മുതലായവ സുഖകരമാകും.

വിശാഖം: മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടി വരും, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല. ചീത്ത കൂട്ടുകെട്ടിൽ അകപ്പെടാതെ സൂക്ഷിക്കുക. മുന്‍കോപം ഉപേക്ഷിക്കണം. ഗൃഹനിര്‍മ്മാണം നിര്‍ത്തിവയ്‌ക്കേണ്ടി വരും.

അനിഴം: ദേവാലയദർശനം അത്യാവശ്യം. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ആരോഗ്യനില വളരെ മോശമാകാന്‍ സാദ്ധ്യത. ആശുപ്രത്രിവാസം വേണ്ടി വന്നേക്കാം.

തൃക്കേട്ട: തൊഴിൽ രഹിതർക്ക് ജോലി, സ്ത്രീവിഷയങ്ങളിൽ തൃപ്തി. പുതിയ കാര്യങ്ങൾ തുടങ്ങാനുള്ള ശ്രമം ആരംഭിക്കും. ​നാളുകളായി അനുഭവിച്ചിരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.

മൂലം: ആത്മീയചിന്ത, മാതൃ ഗുണം, ദൈവാധീനം ഉണ്ടാകും, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. മാതാവിന് ധനലാഭം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദയാത്രയും ഫലം.

പൂരാടം: കുടുംബത്തിന്റെ ചുമതലകൾ ഉത്തരവാദിത്തത്തോടെ ചെയ്തു തീർക്കും, യാത്ര ആവശ്യമായി വരും. വായനാശീലം വര്‍ദ്ധിക്കും, ദാന കര്‍മ്മങ്ങള്‍ നടത്തും, സാഹിത്യകാരന്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍, ആഗ്രഹപ്രാപ്തി.

ഉത്രാടം: വിവിധ വിഷയങ്ങളിൽ താല്പര്യം തോന്നും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും. വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും.

തിരുവോണം: ബുദ്ധിപരമായി കാര്യങ്ങൾ നിറവേറ്റും, സുഹൃത്തുക്കൾ സഹായിക്കും. അംഗീകാരവും വിജയവും, സന്താനങ്ങള്‍ മൂലം സന്തോഷം കിട്ടും, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും.

അവിട്ടം: കുടുംബത്തിൽ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും, വിദ്യാവിജയം, ലഹരികളിൽ നിന്നൊഴിഞ്ഞു നിൽക്കുക. കൃഷിക്കാര്‍ക്കു ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. വരുമാന വര്‍ദ്ധനയ്ക്ക് അനുസരിച്ച് ചെലവും ഉണ്ടാകും.

ചതയം: കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, എല്ലാവരോടും തുറന്ന് എല്ലാം സംസാരിക്കരുത്. നൂതന സംരംഭങ്ങൾ തുടങ്ങാൻ സമയം അനുകൂലമല്ല. കച്ചവടത്തിൽ ധനനഷ്ടത്തിന് സാദ്ധ്യതയുണ്ട്.

പൂരുരുട്ടാതി: മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ സാധിക്കും, മത്സര പരീക്ഷകളിൽ വിജയം. പുതിയ സംരംഭങ്ങള്‍ക്ക് ലഘുവായ തടസ്സങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നത ഉണ്ടാകാനിടയുണ്ട്.

ഉത്തൃട്ടാതി: സ്ത്രീകൾ കാരണം ഗുണാനുഭവങ്ങൾ, പൊതുരംഗത്ത് നേട്ടം, പൂർവ്വിക സ്വത്ത് ലഭിക്കും, ധനലാഭം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം കെട്ടും. ജീവിതത്തിൽ വഴിത്തിരിവ് ആയേക്കാവുന്ന തീരുമാനങ്ങൾ എടുക്കാനിടയുണ്ട്.

രേവതി: കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രമിക്കണം, വീട് മാറി നിൽക്കേണ്ടി വരും. മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടുന്നതു നിമിത്തം മനഃക്ലേശത്തിനു സാദ്ധ്യത. കനത്ത ചില വെല്ലുവിളികളെ നേരിടേണ്ടിവരും.