a

തിരുവനന്തപുരം : 'നേരറിവ് നല്ല നാളേക്ക്" എന്ന കാമ്പെയിനോടനുബന്ധിച്ച് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും (എസ്.കെ.ഐ.എം.വി.ബി) സമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലിമീൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു. ബാലരാമപുരം വഴിമുക്ക് ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന പ്രവേശനോത്സവം എസ്.കെ.ഐ.എം.വി.ബി സംസ്ഥാന എക്സിക്യുട്ടീവ് അംഗം വിഴിഞ്ഞം സഈദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.വഴിമുക്ക് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.നസീർ അദ്ധ്യക്ഷത വഹിച്ചു.
വഴിമുക്ക് ജുമാ മസ്ജിദ് ചീഫ് ഇമാം മീരാൻ ഫലാഹി അൽ ബാഖവി പ്രാർത്ഥന നടത്തി.
ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ബാഖവി, എസ്.കെ.ഐ.എം.വി.ബി) മുഫത്തിഷുമാരായ ചുള്ളിമാനൂർ അഹമ്മദ് റശാദി, മുഹമ്മദ് യഹ്യ നിസാമി,അഹമ്മദ് സിറാജി, മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. സുബൈർ വഴിമുക്ക്,സുലൈമാൻ സഖാഫി,കെ.ബദറുദ്ദീൻ മുസ്ലിയാർ,അബ്ദുൾ ഹക്കീം,മുഹമ്മദ് ജുറൈജ് ഫൈസി,ഹാഷിർ മന്നാനി, ജബ്ബാർ ദാരിമി എന്നിവർ പ്രസംഗിച്ചു.