ഇരിട്ടി: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. 46 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി സാബിത്തും, കോട്ടയം വാഴുർ സ്വദേശി ജിഷ്ണുരാജും ആണ് കൂട്ടുപുഴയിൽ വച്ച് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി എസ്.ഐ സനീഷും കണ്ണൂർ ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ലഹരി മരുന്ന് എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇരുവരും. ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയിരിക്കുന്നത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.