മല്ലപ്പള്ളി : മാന്താനത്ത് കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വ്യാപാരിയുടെ സ്വർണമാല രണ്ടംഗ സംഘം കവർന്നു. മാന്താനം - പുളിന്താനം റോഡിൽ മാന്താനം കാണിക്ക മണ്ഡപത്തിന് സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വ്യാപാരിയായ ഹരിയുടെ രണ്ടര പവൻ മാലയാണ് മോഷ്ടിച്ചത്. ഹരിയുടെ ബൈക്കിന് കൈ കാണിച്ച് നിറുത്തിയ ശേഷം ഇവർ മരണം നടന്ന ഒരു വീട് അന്വേഷിച്ചു. വീട് പറഞ്ഞു കൊടുക്കുമ്പോൾ ഒരാൾ മുഖത്ത് സ്പ്രേ അടിച്ചു. ഇൗസമയം രണ്ടാമൻ മാല പൊട്ടിച്ചെടുത്ത് ഒാടി. ഇവരുടെ പിന്നാലെ ഹരി കുറച്ചുദൂരം ഓടിയെങ്കിലും പിടിക്കാനായില്ല. മോഷ്ടാക്കൾ അമര ഭാഗത്തേക്കുള്ള റോഡിലൂടെയാണ് ഓടിപ്പോയത്. പൊലീസിന്റെ രാത്രികാല പട്രോളിംഗ് കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്.