
ചെംഗ്‌ഡു (ചൈന): തോമസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഗ്രൂപ്പ് സിയിൽ തുടർച്ചയായ രണ്ടാം ജയവുമായി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ക്വാർട്ടറിൽ എത്തി. ഇന്നലെ ടൂർണമെന്റിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ 5-0ത്തിന് തരിപ്പണമാക്കിയാണ് ഇന്ത്യ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. ആദ്യ സിംഗിൾസിൽ വിജയവഴിയിൽ തിരിച്ചെത്തിയ മലയാളി താരം എച്ച്. എസ് പ്രണോയ് ഹാരി ഹുവാംഗിനെ നേരിട്ടുള്ള ഗെയിമുകളിൽ 21-15, 21-15 ന് കീഴടക്കി ഇന്ത്യയ്ക്ക് 1-0ത്തിന്റെ ലീഡ് സമ്മാനിച്ചു. മറ്റ് സിംഗിൾസുകളിൽ കിരൺ ജോർജ്, കെ. ശ്രീകാന്ത് എന്നിവരും ഡബിൾസിൽ സാത്വിക്-ചിരാഗ്, അർജുൻ-ധ്രുവ് സഖ്യങ്ങളും വിജയക്കുതിപ്പ് നടത്തിയതോടെ ഇംഗ്ലണ്ട് സമ്പൂർണപരാജയം ഏറ്റുവാങ്ങി.
ടീമിന് വിജയത്തുടക്കം നൽകാനാതിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ട്. ഈ വിജയം എന്റെ ആത്മവിശ്വാസം ഏറെ ഉയർത്തി.
എച്ച്.എസ്. പ്രണോയ്.