
സി. ഇ. ഒ ഹേമന്ത് ബക്ഷി സ്ഥാനമൊഴിഞ്ഞു
കൊച്ചി: പ്രമുഖ യാത്രാ അഗ്രിഗേറ്ററായ ഒല ക്യാബ്സ് കടുത്ത വെല്ലുവിളികൾ നേരിടുന്നു. പ്രവർത്തന ചെലവുകൾ കൂടിയതോടെ പിടിച്ചുനിൽക്കാൻ പുതിയ മാർഗങ്ങൾ തേടുന്ന കമ്പനിക്ക് തിരിച്ചടിയായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹേമന്ത് ബക്ഷി രാജിവെച്ചു. ചുമതലയേറ്റ് നാല് മാസത്തിനുള്ളിലാണ് അദ്ദേഹം സി. ഇ. ഒ സ്ഥാനമൊഴിയുന്നത്. പുതിയ നിക്ഷേപകരെ കണ്ടെത്താൻ ശ്രമം നടത്തുന്ന ഒല ക്യാബ്സ് പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനും തയ്യാറെടുക്കുകയാണ്.ഒലയുടെ സഹോദര സ്ഥാപനമായ ഒല ഇലക്ട്രിക് ഈ വർഷം പ്രാരംഭ ഓഹരി വില്പനയിലൂടെ 7,000 കോടി രൂപ സമാഹരിക്കാനാണ് രേഖകൾ സമർപ്പിച്ചിരുന്നു.