ch

മ്യൂണിക്ക്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമിയിൽ ഒന്നാം പാദ പോരാട്ടത്തിൽ ഇന്ന് രാത്രി മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും റയൽ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 12.30 മുതൽ ബയേണിന്റെ തട്ടകമായ അല്ലിയൻസ് അരീനയിലാണ് മത്സരം. റയൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റ‌ർ സിറ്റിയേയും ബയേൺ ആഴ്സനലിനേയും ക്വാർട്ടറിൽ കീഴടക്കിയാണ് സെമിയിൽ എത്തിയത്.

യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും കൂടുതൽ തവണ മുഖാമുഖം വന്ന ടീമുകളാണ് ബയേണും റയലും. 26 തവണ. ഇതിൽ 24 തവണയും നോക്കൗട്ടിലാണ് ഇരുടീമും ഏറ്റുമുട്ടിയത്. സെമിയിൽ നേർക്കുനേർ വരുന്നത് എട്ടാം തവണയാണ്.

അവസാനം ഏറ്റുമുട്ടിയ ഏഴ് മത്സരങ്ങളിൽ ആറിലും റയലിനായിരുന്നു ജയം. ഒരു മത്സരം സമനിലയായി.

ലൈവ്

സോണിലിവ്, സോണി ടെൻ 2,3,4