
യു . ജി. സി നെറ്റ് പരീക്ഷ ജൂൺ 18 ലേക്ക് മാറ്റുമെന്ന് പരീക്ഷയുടെ ചുമതലയുള്ള NTA ചെയർമാൻ എം. ജഗദീഷ് കുമാർ അറിയിച്ചു. ജൂൺ 16ന് പരീക്ഷ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ UPSC CSE പരീക്ഷയും ജൂൺ 16ന് നടത്തുമെന്നറിയിച്ചതോടെയാണ് UGC പരീക്ഷ തീയതി മാറ്റാൻ തീരുമാനിച്ചത്.
ഹോട്ടൽ മാനേജ്മെന്റ് കോഴ്സ്
തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി മേയ് 20 വരെ നീട്ടി. യോഗ്യത- പ്ലസ്ടു. എൽ.ബി.എസിന്റെ എൻട്രൻസ് പരീക്ഷ വിജയിക്കുന്നവർക്കാണ് പ്രവേശനം. വെബ്സൈറ്റ്- www.lbscentre.kerala.gov.in. ഫോൺ- 0471-2324396, 2560327
അപേക്ഷ മേയ് 20വരെ
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ ബാച്ചിലർ ഒഫ് ഡിസൈൻ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി മേയ് 20 വരെ നീട്ടി. യോഗ്യത- പ്ലസ്ടു. എൽ.ബി.എസ് നടത്തുന്ന പ്രവേശന പരീക്ഷ പാസാവണം. വെബ്സൈറ്റ്- www.lbscentre.kerala.gov.in. ഫോൺ- 0471-2324396, 2560327
ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്സ്
തിരുവനന്തപുരം: കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയിൽ ബാച്ചിലർ ഒഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്ക് മേയ് 31വരെ അപേക്ഷിക്കാം. യോഗ്യത- പ്ലസ്ടു. വിവരങ്ങൾ www.iftk.ac.in, www.lbscentre.kerala.gov.in വെബ്സൈറ്റിൽ. ഫോൺ- 0471-2560327, 9447710275
SRMJEEE 2024: ആദ്യ ഘട്ടം ഫലം പ്രസിദ്ധീകരിച്ചു
എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് & ടെക്നോളജി നടത്തിയ ജോയിന്റ് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ ആദ്യ ഘട്ടത്തിന്റെ ഫലം പ്രസിദ്ധപ്പെടുത്തി. ഏപ്രിൽ 20 മുതൽ 22 വരെയായിരുന്നു എൻട്രൻസ് പരീക്ഷ. srmist.edu.in എന്ന വെബ്സൈറ്റിൽ നിന്ന് ആപ്ലിക്കേഷൻ നമ്പരും പാസ്വേർഡും ഉപയോഗിച്ച് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കാസർകോട് മാർത്തോമ കോളേജ് ഒഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് എ.ഡബ്യു.എച്ച് കോളേജ് ഒഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് എന്നിവിടങ്ങളിലെ മാസ്റ്റർ ഒഫ് സയൻസ് ഇൻ ഓഡിയോളജി, മാസ്റ്റർ ഒഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ മേയ് മൂന്നിനകം ഫീസടച്ച് നാലിനകം പ്രവേശനം നേടണം. ഫോൺ- 0471-2560363, 364.