s

ബംഗളൂരു: എച്ച്‌.ഡി.ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെ.ഡി(എസ്)ന്റെ ഹാസൻ എം.പിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്യാൻ തീരുമാനം. അശ്ലീല വീഡിയോ വിവാദവും പീഡന പരാതിയും ഉയർന്നതിനു പിന്നാലെയാണ് നടപടി.

ചൊവ്വാഴ്ച ഹുബ്ബള്ളിയിൽ ചേരുന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രജ്വലിനെതിരെ നടപടിയെടുക്കണമെന്ന് ജെ.ഡി (എസ്) നിയമസഭാംഗങ്ങൾ ഗൗഡയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ചൊവ്വാഴ്ചത്തെ യോഗത്തിൽ ചർച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കുമെന്ന് പ്രജ്വലിനെതിരായ നടപടി സ്ഥിരീകരിച്ച് കുമാരസ്വാമി പറഞ്ഞു.