marriage

മരുമകൾ തന്നെ പ്രണയിക്കുന്നുവെന്ന പരാതിയുമായി അമ്മായിയമ്മ.

താനുമായി ശാരീരിക ബന്ധത്തിലേർപ്പെടാനും ഒളിച്ചോടി വിവാഹം കഴിക്കണമെന്നും നിരന്തരം ആവശ്യപ്പെടുകയാണെന്നും അമ്മായിയമ്മ പറയുന്നു. തന്നെ എങ്ങനെയെങ്കിലും മകന്റെ ഭാര്യയിൽ നിന്നും രക്ഷിക്കണമെന്നും സ്ത്രീ ആവശ്യപ്പെടുന്നു. യു.പിയിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള ഡൽഹിയിൽ താമസിക്കുന്ന സ്ത്രീയാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്.

മകനുമായി വിവാഹം കഴിഞ്ഞ അന്നുമുതൽ തന്നെ മരുമകളുടെ പെരുമാറ്റം ശരിയല്ലെന്നും പരാതിയിൽ പറയുന്നു.താനും ഭർത്താവും ഒരുമിച്ചിരിക്കുന്നത് മരുമകൾക്ക് ഇഷ്ടമല്ല. അമ്മായിയമ്മയെ ആദ്യം കണ്ടപ്പോൾ തന്നെ പ്രേമം തോന്നിയിരുന്നുവെന്നും മരുമകൾ പറഞ്ഞതായും സ്ത്രീ വ്യക്തമാക്കുന്നു. പെരുമാറ്റം ശരിയല്ല എന്നു പറഞ്ഞപ്പോൾ സ്വവർഗാനുരാഗം ഇന്ന് സാധാരണമാണെന്നും മരുമകൾ പറഞ്ഞു ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി അമ്മായിയമ്മയോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ഭർത്താക്കൻമാരെ ഉപേക്ഷിച്ച് മറ്റെവിടെയെങ്കിലും പോയി ഒരുമിച്ച് കഴിയാം എന്ന് മരുമകൾ പറഞ്ഞതായും അമ്മായിയമ്മ ആരോപിക്കുന്നു..

തന്റെ മകൻ ചതിക്കപ്പെട്ടതായും എങ്ങനെയങ്കിലും മരുമകളിൽ നിന്നും രക്ഷനേടാനാണ് ഇപ്പോൾ പരാതിയുമായി എത്തിയതെന്നും ഇവർ പറഞ്ഞു.