d

കണ്ണൂർ : കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയിൽ ഗ്യാസ് സിലിണ്ടറുമായി പോയ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം,​ സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

കാർ യാത്രികരാണ് മരിച്ച അഞ്ചുപേരും. ഒരു കുട്ടിയും ഒരു സ്ത്രീയും മൂന്നു പുരുഷൻമാരുമായിരുന്നു കാറിലുണ്ടായിരുന്നത്. അഞ്ചുപേരും തത്ക്ഷണം മരിച്ചു. കാർ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുക്കാനും വൈകി. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച അഞ്ചുപേരും കാസർകോ‌ട് സ്വദേശികളാണെന്നാണ് വിവരം.