may-day

തിരുവനന്തപുരം: കേരളകൗമുദി നോൺ ജേർണലിസ്റ്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മേയ്‌ദിനാഘോഷം നടത്തും. ഇന്ന് രാവിലെ 9.30ന് പേട്ട കേരളകൗമുദി ഓഫീസിന് മുന്നിൽ അസോസിയേഷൻ പ്രസിഡന്റ് വി. ബാലഗോപാൽ പതാക ഉയർത്തും. തുടർന്ന് ബാലകൃഷ്ണൻ മെമ്മോറി​യൽ ഹാളി​ൽ വി. ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗം എ.ഐ.ടി​.യു.സി​ സംസ്ഥാന സെക്രട്ടറി കെ.പി​. ശങ്കരദാസ് ഉദ്ഘാടനം ചെയ്യും. എ.ഐ.ടി​.യു.സി​ തി​രുവനന്തപുരം ജി​ല്ലാ പ്രസി​ഡന്റ് വെട്ടുകാട് സോളമൻ മുഖ്യപ്രഭാഷണം നടത്തും. വർക്കിംഗ് പ്രസിഡന്റ് എസ്.ആർ. അനിൽകുമാർ ആശംസാപ്രസംഗം നടത്തും. ജനറൽ സെക്രട്ടറി കെ.എസ്. സാബു സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. ഉദയകുമാർ നന്ദിയും പറയും.