aniesh-mohanlal

മോഹൻലാൽ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് ബറോസ്. സംവിധായകനായുള്ള ലാലിന്റെ അരങ്ങേറ്റവും, ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത അത്ഭുതങ്ങളും ഒളിപ്പിച്ചുവച്ചിട്ടുള്ള ബറോസ് അധികം വൈകാതെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാലിന് ഏറ്റവും ഇഷ്‌ടപ്പെട്ട ഫ്രെയിം സമ്മാനിച്ച വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് ബാറോസിന്റെ ഒഫീഷ്യൽ ഫോട്ടോഗ്രാഫർ കൂടിയായ അനീഷ് ഉപാസന.

കാണാൻ ആര് വന്നാലും മൊബൈൽ ഫോൺ ഓപ്പൺ ചെയ്ത് ഈ ഒരു ചിത്രം സാർ എല്ലാവർക്കും കാണിച്ച് കൊടുക്കുന്നത് താൻ പല തവണ ശ്രദ്ധിച്ചിട്ടുണ്ട്. സാറിന് അത്രയധികം ഇഷ്ട്ടപെട്ട ഫ്രെയിമാണിതെന്ന് അന്നേ താൻ മനസ്സിലാക്കിയിരുന്നു. അത് കൊണ്ട് തന്നെയാണ് വളരെ സർപ്രൈസായി ഈ ചിത്രം പ്രസന്റ് ചെയ്തതെന്നും ഉപാസന കുറിച്ചു.

baroz

''ലാൽ സാറും ആന്റണി ചേട്ടനും ബാറോസിന്റെ ഒഫീഷ്യൽ ഫോട്ടോഗ്രാഫറായി എന്നെ നിയമിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നെനിക്ക്..കാരണം എന്നെ ക്ഷണിച്ചത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം നേടാൻ പോകുന്ന ബാറോസ് എന്ന ചിത്രത്തിലേക്കാണ്..സന്തോഷ് ശിവൻ സാറിന്റെ ഫ്രെയിമുകൾ ഒപ്പിയെടുക്കുമ്പോഴും മനസ്സെപ്പോഴും കൂടുതൽ ആഗ്രഹിച്ചത് സ്വന്തമായി ചില ഫ്രെയിം കോമ്പോസിഷൻസ് വേണമെന്നായിരുന്നു... ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ലാൽ സാർ ഫോട്ടോഗ്രാഫ്സുള്ള ഐ പാഡ് ആവശ്യപ്പെടാറുണ്ട് ..എല്ലാം ഓരോന്നായി ക്ഷമയോടെ നോക്കും..

'സാർ..ഫ്രീ ടൈമിൽ പോസ്റ്റേഴ്സിനുള്ള ഫോട്ടോസ് ഒന്ന് സെലക്ട് ചെയ്യാമോ..??' ലാൽ സാർ : ' ഇതിലെല്ലാം നല്ല പടങ്ങളാണ്...നിങ്ങൾ തന്നെ സെലക്ട് ചെയ്തിട്ടെന്നെ കാണിക്കൂ..'

excellent pictures…!! പക്ഷേ, സാറിനെ കാണാൻ ആര് വന്നാലും മൊബൈൽ ഫോൺ ഓപ്പൺ ചെയ്ത് ഈ ഒരു ചിത്രം സാർ എല്ലാവർക്കും കാണിച്ച് കൊടുക്കുന്നത് ഞാൻ പല തവണ ശ്രദ്ധിച്ചിട്ടുണ്ട്..സാറിന് അത്രയധികം ഇഷ്ട്ടപെട്ട ഫ്രെയിമാണിതെന്ന് അന്നേ ഞാൻ മനസ്സിലാക്കിയിരുന്നു.. അത് കൊണ്ട് തന്നെയാണ് വളരെ സർപ്രൈസായി സാറിന് ഈ ചിത്രം പ്രസന്റ് ചെയ്തതും..

“Sir...its for u..

മനസ്സ് നിറഞ്ഞ പുഞ്ചിരിയിൽ ഒരു നേർത്ത ശബ്ദം ഞാൻ കേട്ടു.. “excellent picture..! and thank you..!”

“you are welcome sir “