career

കുറച്ച് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ കേരളത്തിൽ അധികം പ്രചാരമില്ലാത്ത ഒന്നായിരുന്നു വർക്ക് ഫ്രം ഹോം ജോലികൾ. എന്നാൽ, കൊവിഡ് കാലം വന്നതോടെയാണ് ഇങ്ങനെയൊരു സാദ്ധ്യതയെപ്പറ്റി പലരും ചിന്തിച്ച് തുടങ്ങിയത്. പിന്നീട് കൊവിഡ് നിയന്ത്രണങ്ങൾ മാറിയപ്പോൾ മിക്ക ഓഫീസുകളും പഴയ രീതിയിലേക്ക് മാറുകയും ചെയ്‌തു. എന്നാൽ, ചില ആഗോള സ്ഥാപനങ്ങൾ ഇപ്പോഴും ജീവനക്കാർക്ക് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാനുള്ള അവസരം ഒരുക്കുന്നുണ്ട്.

അക്കൗണ്ടിംഗ്, ഗ്രാഫിക് ഡിസൈനിൻ, ടെക്‌നോളജി തുടങ്ങിയ മേഖലകളിൽ നിലവിൽ വലിയ തോതിൽ വർക്ക് ഫ്രം ഹോം ജോലികൾ ലഭ്യമാണെന്നാണ് സിഎൻബിസി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മാർക്കറ്റിംഗ്, വിദ്യാഭ്യാസം, ഗെയിമിംഗ് തുടങ്ങിയ മേഖലകളിലും ജീവനക്കാർക്ക് എവിടെയിരുന്ന് വേണമെങ്കിലും ജോലി ചെയ്യാവുന്ന തരത്തിൽ അനുമതി നൽകുന്നുണ്ട്.

ഈ മേഖലകളിലെ റിക്രൂട്ടർമാർ, ജീവനക്കാർ ഓഫീസിലെത്തി ജോലി ചെയ്യണമെന്ന നിബന്ധന മാറ്റിവച്ച് അവർക്ക് എവിടെയിരുന്നും ജോലി ചെയ്യാനുള്ള അനുമതി നൽകുന്നുണ്ടെന്ന് ഫ്ലെക്‌സ്‌ ജോബ്‌സിന്റെ ഒരു പഠനത്തിൽ പറഞ്ഞിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള വർക്ക് ഫ്രം ഹോം ജോലികൾ കണ്ടെത്താൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്ന സ്ഥാപനമാണ് ഫ്ലെക്‌സ്‌ ജോബ്‌സ്.

ലക്ഷങ്ങൾ ശമ്പളവും വർക്ക് ഫ്രം ഹോം ഓപ്ഷനും നൽകുന്ന ചില സ്ഥാപനങ്ങളെപ്പറ്റി അറിയാം. നിങ്ങൾക്ക് വർഷത്തിൽ മുഴുവൻ ദിവസമോ അല്ലെങ്കിൽ പാർട്ട് ടൈം ആയോ ഇവിടെ ജോലി ചെയ്യാവുന്നതാണ്. ഇതിന് പ്രത്യേക സമയ നിയന്ത്രണങ്ങളും ഇല്ല.

1. ഫ്‌ളുവെന്റ്‌യു(FluentU)

2. സ്റ്റാറ്റിക് മീഡിയ(Static Media)

3. ക്രാക്കന്‍ (Kraken)

4. ചെയിന്‍ലിങ്ക് ലാബ്‌സ് (Chainlink Labs)

5. വീവ(Veeva)

6. ഇന്‍വിസിബിള്‍ ടെക്‌നോളജീസ്(Invisible Technologies )

7. വിക്കിമീഡിയ ഫൗണ്ടേഷന്‍(Wikimedia Foundation)

8. ഫിക്‌സിനോ( Finixio)

9. ഓയിസ്റ്റര്‍ എച്ച്ആര്‍ (Oyster HR )

10. കാനോനിക്കല്‍(Canonical)

11. റിമോട്ട് ടെക്‌നോളജി(Remote Technology Inc.)

12. സ്റ്റഡി ഡോട്ട് കോം(Study.com )

13.) മാജിക് മീഡിയ & എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പ് (Magic Media & Entertainment Group)

14.) സൂപ്പര്‍സൈഡ് (Superside)

15.) യോഡോ1 (Yodo1)

16.) ഔട്ട്‌ലിയന്റ് (Outliant)

17.) കോസിമീല്‍ (Cozymeal)

18.) നെതര്‍മൈന്‍ഡ്( Nethermind )

19.) സോഴ്സ്ഗ്രാഫ് (Sourcegraph )

20.) വെറ (Verra)

21.) കാരി 1st( Carry1st)

22.) കണ്‍സെന്‍സിസ് (Consensys)

23.) ഹൈപ്പിക്‌സില്‍ സ്റ്റുഡിയോസ്(Hypixel Studios)

24.)സ്‌ക്രീന്‍ റാന്റ് (Screen Rant)

25.) ക്രിംസണ്‍ എഡ്യൂക്കേഷന്‍ (Crimson Education)

26.) ഇ2എഫ് (e2f)

27.) Xapo ബാങ്ക്

28.) ക്യാഷ് ആപ്പ് (Cash App)

29.) സ്‌കോപ്പിക് സോഫ്റ്റ്വെയര്‍ (Scopic Software)

30.) ബിനാന്‍സ്(Binance)

കൂടുതൽ വിശദാംശങ്ങൾക്കായി ഈ സ്ഥാപനങ്ങളുടെ സൈറ്റിൽ പരിശോധിക്കാവുന്നതാണ്. ജോലിക്ക് അപേക്ഷിക്കേണ്ടതിനെപ്പറ്റിയും ആവശ്യമായ യോഗ്യതകളെപ്പറ്റിയും അതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നതാണ്.